Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തുന്നു

by Punnyabhumi Desk
Jun 14, 2018, 01:00 pm IST
in കേരളം

കോഴിക്കോട്: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കോഴിക്കോട്ടെത്തുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ കോഴിക്കോട് പൗരാവലി ആദരിക്കുന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. ഗവര്‍ണറായി ചുമതലയേറ്റശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.

വ്യാഴാഴ്ച രാത്രി 10.15 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന കുമ്മനം കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കും. 15ന് രാവിലെ 11ന് സംസ്‌കൃതി നന്മണ്ട സംഘടിപ്പിക്കുന്ന അയ്യങ്കാളി അനുസ്മരണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. നന്മണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പരിപാടി നടക്കുക. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് തിരിക്കും. ഉച്ചഭക്ഷണത്തിനു ശേഷം വൈകിട്ട് 3.30ന് മാറാട് വിവേകാനന്ദ വിദ്യാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

16 ന് രാവിലെ ആറന്മുള ശബരി ബാലാശ്രമത്തില്‍ കുട്ടികള്‍ക്കൊപ്പം പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്ത ശേഷം പാര്‍ഥസാരഥി ക്ഷേത്ര ദര്‍ശനം നടത്തും. തുടര്‍ന്ന് മാരാമണ്‍ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുമായി കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്തും. കൂനങ്കര ശബരി ബാലാശ്രമത്തില്‍ എത്തി ഇരുമുടിക്കെട്ട് നിറച്ച ശേഷമാകും ശബരിമല ദര്‍ശനം നടത്തുക. 16ന് ശബരിമലയില്‍ തങ്ങിയ ശേഷം അദ്ദേഹം 17ന് കോട്ടയത്തേയ്ക്ക് തിരിക്കും. ജന്മഭൂമി ദിനപ്പത്രത്തിന്റെ കോട്ടയത്തെ ആസ്ഥാന മന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പിന്നീട് കുമ്മനത്തെ കുടുംബവീട്ടിലേക്ക് പോകും.

20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും. മിസോറം ഗവര്‍ണറായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന കുമ്മനം രാജശേഖരന് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies