Thursday, July 31, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തൊഴില്‍ജന്യ രോഗങ്ങള്‍ തടയുന്നതിന് ഫാക്ടറി നിയമത്തില്‍ ഭേദഗതി പരിഗണനയില്‍

by Punnyabhumi Desk
Jun 14, 2018, 05:47 pm IST
in കേരളം

തിരുവനന്തപുരം: വ്യവസായശാലകളിലെ തൊഴില്‍ജന്യ രോഗങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി തടയുന്നതിന് ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തുന്നത് പരിഗണനയിലാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ വെബ് അധിഷ്ഠിത പരിശോധനാ സംവിധാനത്തിന്റെ (വെബ് എനേബിള്‍ഡ് റിസ്‌ക് വെയിറ്റഡ് ഇന്‍സ്‌പെക്ഷന്‍ സ്‌കീം) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഫാക്ടറികളില്‍ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാനിടയുള്ളതുമായ അപകട സാധ്യതാഘടകങ്ങളും സാഹചര്യവും തൊഴില്‍ജന്യരോഗങ്ങളും തടയുന്നതിന് ഗവേഷണ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യും. നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയുമായും ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചുമായും സഹകരിച്ച് പ്രത്യേക വ്യാവസായിക ദുരന്ത നിവാരണ പദ്ധതി ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

വ്യവസായ വളര്‍ച്ച കൈവരിക്കുന്നതിന് തൊഴില്‍മേഖലയില്‍ സുരക്ഷ ഉറപ്പാക്കണം. നാടിന്റെ വികസനവും വ്യവസായവളര്‍ച്ചയും സുരക്ഷിത തൊഴിലിടങ്ങളും പരസ്പരപൂരകങ്ങളാണ്. മെച്ചപ്പെട്ട വ്യവസായാന്തരീക്ഷം സൃഷ്ടിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാരുണ്ടാക്കിയ പുരോഗതി വ്യവസായ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങളും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വ്യവസായസാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യം. കേരളത്തെ നിക്ഷേപ സൗഹൃദസംസ്ഥാനമാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും കാര്യമായ പങ്കുണ്ട്. വ്യവസായശാലകള്‍ സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തം സ്ഥാപന ഉടമകള്‍ നിറവേറ്റുന്നുണ്ടെന്ന് സുതാര്യവും ഫലപ്രദവുമായ പരിശോധനകളിലൂടെ ഉറപ്പുവരുത്തുകയാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥരുടെ ചുമതല.

ഫാക്ടറികള്‍ അപകടതീവ്രതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പ്രത്യേക സോഫ്ട്‌വെയര്‍ ഉള്‍പ്പെടുത്തിയ ടാബ്‌ലറ്റുകളുടെ സഹായത്തോടെ ഇഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ക്കുള്ള ടാബ്‌ലറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍ കെ.കെ. വിജയകുമാര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് എം.ടി ജോര്‍ജ് നൈനാന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി. പ്രമോദ് സ്വാഗതവും ജേയിന്റ് ഡയറക്ടര്‍ ആര്‍. ജയന്‍ നന്ദിയും പറഞ്ഞു.

പുതിയ സംവിധാനത്തിലൂടെ പരിശോധന നടത്തുന്ന സമയത്ത് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലൂടെ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഫാക്ടറി ഉടമയുടേയും തൊഴിലാളികളുടേയും സാന്നിധ്യത്തില്‍ ഫാക്ടറിയില്‍വെച്ചു തന്നെ തയാറാക്കാനാകും.

ShareTweetSend

Related News

കേരളം

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies