പുട്ടപര്‍ത്തി: ബാബയുടെ മരണത്തെ തുടര്‍ന്ന് പുട്ടപര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഭക്തര്‍ ആശുപത്രിയില്‍ എത്താന്‍ ശ്രമിക്കരുത് എന്നും എല്ലാവരും സംയമനം പാലിക്കണം എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പുട്ടപര്‍ത്തിയില്‍ ഇപ്പോളും നിരോധനാജ്ന്യ നിലനില്‍ക്കുകയാണ്. അനന്തപ്പുര്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പുട്ടപര്‍ത്തിയില്‍ സുരക്ഷാ സാഹചര്യം നേരിടാന്‍ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുട്ടപര്‍ത്തിയിലേക്കുള്ള എല്ലാ റോഡുകളിലും പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരിക്കുയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ പുട്ടപര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Discussion about this post