തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി 2017 ലെ സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളെ അനുമോദിക്കും. ജൂണ്‍ 25ന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് ഉപഹാരം വിതരണം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ശശി തരൂര്‍ എം.പി മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി. ബാബുപോള്‍ പ്രഭാഷണം നടത്തും.
Discussion about this post