ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് അയോധ്യാ നേതാവ് രാം വിലാസ് വേദാന്തി. മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് വിലകൊടുത്തും വരുന്ന 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും. രാമക്ഷേത്രം ഓരോ ഹിന്ദുവിന്റെയും ആവശ്യമാണ്. ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ് അവിടെ ക്ഷേത്രം ഉയരുമെന്നത്. അത് നടപ്പിലാക്കുമെന്നും വേദാന്തി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമ്മേളനത്തില്‍ പങ്കെടുത്തു. ചൊവ്വാഴ്ച പ്രവീണ്‍ തൊഗാഡിയയും അയോധ്യയിലെത്തുന്നുണ്ട്.












