Saturday, March 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും

by Punnyabhumi Desk
Jun 26, 2018, 05:42 pm IST
in കേരളം

തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി കേരളത്തിന്റെ അഭിമാനമായവര്‍ക്ക് മികച്ച പരിശീലനം നല്‍കിയ സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുനിന്ന് 51 പേരാണ് സിവില്‍ സര്‍വീസിന് അര്‍ഹരായത്. ഈ വര്‍ഷം അത് 36 പേരായി ചുരുങ്ങി. എങ്കിലും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശാക്തീകരണം സംബന്ധിച്ച് ഗൗരവമായ ചിന്തകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റം സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. അതു നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. മത്സരരംഗത്ത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ പിന്നാക്കം പോകുന്നതിനുള്ള കാരണങ്ങള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിച്ചുവരികയാണ്.
മികവുള്ളവര്‍ ഉന്നതസ്ഥാനങ്ങളില്‍ ഉണ്ടാകണം. പുതിയതായി സിവില്‍ സര്‍വീസിലെത്തുന്നവര്‍ സര്‍വീസില്‍ വലിയ വിജയം നേടിയവരെ മാതൃകയാക്കി പ്രവര്‍ത്തിക്കണം. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരോട് പ്രത്യേക കരുതല്‍ ഉണ്ടാകണം. ഉന്നതശ്രേണിയിലുള്ളവര്‍ക്ക് ആരും സഹായിക്കാതെതന്നെ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പക്ഷേ, പാവങ്ങള്‍ക്ക് അതിനു കഴിവുണ്ടാവില്ല. അവര്‍ക്കായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു കരുതലുണ്ടാവണം. സമൂഹത്തിന്റെ നന്മയ്ക്കായും രാജ്യത്തിന്റെ അഭിമാനമായും പ്രവര്‍ത്തിക്കാന്‍ പുതിയതായി സിവില്‍ സര്‍വീസിലെത്തിയവര്‍ക്ക് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷടൈറ്റസ്, സിവില്‍ സര്‍വീസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി ബാബു പോള്‍, ഡയറക്ടര്‍ പി.അനിത ദമയന്തി, സീനിയര്‍ ഫാക്കല്‍റ്റി മെമ്പര്‍ പ്രൊഫ. ടി. നന്ദകുമാരന്‍, അക്കാദമി ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies