Friday, July 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണം: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 27, 2018, 02:16 pm IST
in കേരളം

തിരുവനന്തപുരം: ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു കാരണവശാലും ലഹരിക്കടിമപ്പെടില്ലെന്നും ലഹരിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും ദൃഢപ്രതിജ്ഞ ചെയ്തു നീങ്ങണം. ‘വിമുക്തി’ കാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണത്തില്‍ വിദ്യാര്‍ഥികള്‍ ഭാഗമാകണം. അങ്ങനെ വന്നാല്‍ നമുക്ക് നമ്മളെയും നാടിനെയും രക്ഷിക്കാനാകും. നാട് പുരോഗമിക്കുമ്പോള്‍ നാടിന്റെ ത്രസിക്കുന്ന യുവതയെ നിര്‍വീര്യമാക്കാനാണ് ലഹരി, മയക്കുമരുന്ന് മാഫിയകള്‍ ശ്രമിക്കുന്നത്. വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയുമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇതിനെതിരെ വിദ്യാര്‍ഥികളില്‍ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ട് എന്നത് നല്ല കാര്യമാണ്. എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി തുടങ്ങിയവയുടെ സഹായത്തോടെ ലഹരിക്കെതിരെ സ്‌കൂളുകളില്‍ നല്ല കൂട്ടായ്മ ഉയരുന്നുണ്ട്.

‘ലിസണ്‍ ഫസ്റ്റ്’ അഥവാ ആദ്യം കേള്‍ക്കുക എന്നതാണ് ഇന്നത്തെ ദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ കുട്ടികളും യുവജനങ്ങളും പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാനും ശ്രദ്ധിക്കാനും നമ്മള്‍ തയാറായാല്‍ പലകാര്യത്തിലും അവരെ ശരിയായ വഴി സ്വീകരിക്കാന്‍ അവരെ സഹായിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ലഹരിവിരുദ്ധ ബോധവത്കരണത്തിനുള്ള സംസ്ഥാനതല അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.മയക്കുമരുന്നും, ലഹരിയും ഉള്‍പ്പെടെയുള്ള പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി മനസിനുണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

ലഹരിക്കെതിരെയുള്ള ഓപ്പണ്‍ ക്യാന്‍വാസിന്റെ ഉദ്ഘാടനം ചിത്രം വരച്ച് തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, അഡീ. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ. വിജയന്‍, കൗണ്‍സിലര്‍ പാളയം രാജന്‍, എന്‍.എസ്.എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ എന്നിവര്‍ സംബന്ധിച്ചു. അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ (ബോധവത്കരണ വിഭാഗം) വി. അജിത്‌ലാല്‍ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരുടെ റാലിയും സംഘടിപ്പിച്ചു.

മികച്ച ലഹരി വിരുദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരം പുനലാല്‍ ഡെയില്‍വ്യൂവും, ലഹരിവിരുദ്ധ പ്രവര്‍ത്തനുള്ള പുരസ്‌കാരം ഡോ. കെ. വേണുഗോപാലും ഏറ്റുവാങ്ങി. വയലാ ഗവ: എച്ച്.എസ്.എസ് ക്ലബ് (മികച്ച സ്‌കൂള്‍ ക്ലബ്), അതുല്‍ ഒ.ടി (കൂത്തുപറമ്പ് എച്ച്.എസ്.എസ് മികച്ച സ്‌കൂള്‍ ക്ലബ് അംഗം), വിമലാ കോളേജ് ക്ലബ് (മികച്ച കോളേജ് ക്ലബ്), സിദ്ധാര്‍ഥ് എ.എസ് കുമാര്‍ (എം.ഇ.എസ് കോളേജ് മികച്ച കോളേജ് ക്ലബ് അംഗം) എന്നിവരും അവാര്‍ഡുകള്‍ മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies