Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന് ഭൂമി അനുവദിച്ചു

by Punnyabhumi Desk
Jun 27, 2018, 02:19 pm IST
in കേരളം

തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനിയായ നിസാന്റെ ഡിജിറ്റല്‍ കേന്ദ്രത്തിന് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരത്ത് പളളിപ്പുറം ടെക്‌നോസിറ്റിയിലാണ് ആദ്യഘട്ടത്തില്‍ 30 ഏക്കറും, രണ്ടാംഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാന്‍ നിസാന് അനുവാദം നല്‍കിയിരിക്കുന്നത്.

ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കായുളള ഗവേഷണവും സാങ്കേതിക വികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹന നിര്‍മ്മാണ കമ്പനികള്‍ക്കായാണ് ഫ്രാങ്കോ ജപ്പാന്‍ സഹകരണ സംരംഭമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുക. ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ ഗംഗ യമുനാ കെട്ടിട സമുച്ചയത്തില്‍ 25,000 ചതുരശ്ര അടി ഏറ്റെടുത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് നിസാന്‍ ഉദ്ദേശിക്കുന്നത്. ടെക്‌നോസിറ്റിയിലെ ഐ.ടി.കെട്ടിട സമുച്ചയം പൂര്‍ത്തിയാകുമ്പോള്‍ അവിടെയും സ്ഥലം അനുവദിക്കും. സ്വന്തം കാമ്പസിന്റെ പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കുമ്പോഴേക്കും 3000 പേര്‍ക്ക് നേരിട്ടുളള തൊഴില്‍ ലഭ്യമാക്കാനാവും. നേരിട്ടല്ലാതെയും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൊഗ്‌നിറ്റിവ് അനലക്ടിക്‌സ്, മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക. ടെക്‌നോസിറ്റിയില്‍ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക വിദ്യാ മേഖലയ്ക്കായി വിഭാവനം ചെയ്യപ്പെട്ട സ്ഥലം നിസാന്‍ നോളജ് സിറ്റി എന്ന പേരിലാകും അറിയപ്പെടുകയെന്ന് ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. ഈ മാസം അവസാനമോ ജൂലൈ ആദ്യ വാരമോ നിസാനുമായുളള ധാരണാ പത്രത്തില്‍ ഒപ്പു വയ്ക്കും.

ഐ.ടി വിദഗ്ധരുടെ സാന്നിധ്യം, ചിലവ് കുറവും മികച്ച സാമൂഹിക നിലവാരമുളള ജീവിത സാഹചര്യങ്ങള്‍, നഗര ഹൃദയത്തില്‍ തന്നെയുളള എയര്‍പോര്‍ട്ട് കണക്ടിവിറ്റി, ട്രാഫിക് കുരുക്കില്ലാത്ത ഹരിത നഗരം, ഇവിടെ നിന്നും വളര്‍ന്നു വിജയിച്ച കമ്പനികള്‍ നല്‍കുന്ന പോസിറ്റീവ് സന്ദേശങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നുളള പിന്തുണ തുടങ്ങിയവയാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബിനെ തിരുവനന്തപുരത്ത് എത്തിച്ചതെന്നു നിസാന്‍ അധികൃതര്‍ അറിയിച്ചു. ജപ്പാനിലെ യോക്കോഹാമ, ചൈന, പാരീസ്, അമേരിക്ക എന്നിവിടങ്ങളിലാണ് നിസാന്റെ മറ്റു ഡിജിറ്റല്‍ ഹബ്ബുകള്‍.

കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നയസമീപനങ്ങളാണ് നിസാന്‍ എന്ന ബഹുരാഷ്ട്ര കമ്പനിയെ കേരളത്തില്‍ എത്തിച്ചത്. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് രൂപീകരിച്ച ഹൈ പവര്‍ ഐ.ടി. കമ്മറ്റിയുടെ രൂപീകരണവും അതിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുമാണ് ഈ നേട്ടത്തിനാധാരം. ഇന്‍ഫോസിസ് സഹ സ്ഥാപകരില്‍ ഒരാളായ എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തില്‍ ഉന്നത ഐ.ടി. വിദഗ്ധര്‍ അടങ്ങിയ 12 അംഗ സംഘമാണ് ഷൈ പവര്‍ ഐ.ടി കമ്മിറ്റിയിലുളളത്. കമ്മിറ്റിയില്‍ അംഗമായിരുന്ന ആന്റണി തോമസ് 2017 ല്‍ നിസാന്‍ മോട്ടോഴ്‌സിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതല ഏറ്റെടുത്തതാണ് നിര്‍ണായകമായത്.

ഏപ്രില്‍ നാലിന് നിസാന്‍ സംഘം ടെക്‌നോസിറ്റി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായരുടെ നേതൃത്വത്തില്‍ മറ്റു ഐ.ടി കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നിസാനും റെനോള്‍ട്ടും മിറ്റ്‌സുബിഷിയും ചേര്‍ന്ന് 2022 ല്‍ 17 ഇലക്ട്രിക് കാറുകളുടെ മോഡല്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. 14 മില്യണ്‍ ഡോളര്‍ വാര്‍ഷിക വില്‍പ്പനയാണ് ലക്ഷ്യം.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies