Thursday, July 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിത്ത് വികസന അതോറിറ്റി പുനഃസംഘടിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

by Punnyabhumi Desk
Jun 27, 2018, 02:40 pm IST
in കേരളം

തൃശൂര്‍: വിത്ത് വികസന അതോറിറ്റിയെ പുനഃസംഘടിപ്പിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ ഷനിലെ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ സെമിനാര്‍ ഹാളില്‍ കാര്‍ഷികോത്പാദന ഉപാധികള്‍ വിപണനം ചെയ്യുന്ന വ്യാപാരികള്‍ക്കുള്ള ഏകവര്‍ഷ ഡിപ്ലോമ കോഴ്‌സുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിത്ത്, വളം, കീടനാശിനികള്‍ എന്നിവയുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കാലദേശാനുസൃതമായി പ്രയോഗിക്കേണ്ടുന്ന വിത്തിനേയും വളത്തേയും കീടനാശിനകളേയുംകുറിച്ച് ധാരണയുണ്ടെങ്കില്‍ മാത്രമേ പ്രകൃതിക്കു നാശം വരുത്താത്ത രീതിയില്‍ കൃഷി ചെയ്യാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ നിയമനിര്‍മാണം ആവശ്യമാണെങ്കില്‍ അതു കൊണ്ടുവരും. ന്യൂജന്‍ കീടനാശികളെന്ന പേരില്‍ വിപണിയിലെത്തുന്ന മാരക വിഷമരുന്നുകളെ കര്‍ഷകരുടെ ഇടയില്‍ വ്യാപിപ്പിക്കാന്‍ അനുവദിക്കില്ല. അനിയന്ത്രിതമായ കീടനാശിനിരാസവള പ്രയോഗം പ്രകൃതിയേയും കാര്‍ ഷിക സംസ്‌കാരത്തേയും നശിപ്പിക്കുകയാണ്. രാസവളം, കീടനാശിനി, കുമിള്‍നാശിനികള്‍ തുടങ്ങിയ കാര്‍ഷികാനുബന്ധ ഉപാധികള്‍ വിതരണം ചെയ്യുന്ന എല്ലാകര്‍ഷകരും ഇനിമുതല്‍ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് (ദേശി) എന്ന ഡിപ്ലോമ കോഴ്‌സുകള്‍ പാസാകണം. ഇതു പാസായവര്‍ക്കേ ഇനിമുതല്‍ വിതരണ ലൈസന്‍സ് നല്‍കൂ. ജൈവകാര്‍ഷിക നയമാണു സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാസവളകീടനാശിനികളുടെ ഉപയോഗത്തില്‍ കടുത്ത നിയന്ത്രണമാണു കൊണ്ടുവരാനുദ്ദേശിക്കുന്നത്.

കുട്ടനാട് പോലെ കാര്‍ഷികവൃത്തി ജീവിതത്തിന്റെ ഭാഗമായി മാറിയ പ്രദേശങ്ങളില്‍പോലും കളനാശിനികളുടേയും രാസവളങ്ങളുടേയും ഉപയോഗം ഒരു ചടങ്ങായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 1275 മെട്രിക് ടണ്‍ കള, കീടനാശിനികളാണ് കാര്‍ഷിക മേഖലയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചു വന്നിരുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഗണ്യമായ കുറവുകള്‍ വരുത്താന്‍ കൃഷി വകുപ്പിനു സാധിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും നിര്‍ത്താന്‍ സാധിച്ചിട്ടില്ല. രാസവള പ്രയോഗം ഒരു ദിവസംകൊണ്ട് നിര്‍ത്താന്‍ സാധിക്കില്ലെങ്കിലും ഇതിന്റെ ഉപയോഗത്തില്‍ കുറവു വരുത്താന്‍വേണ്ട നടപടികള്‍ തുടരും. മരുന്നടിക്കുന്നത് ചെടികള്‍ക്കാണെങ്കിലും അതു പരോക്ഷമായി ബാധിക്കുന്നതു മനുഷ്യനെയാണ്. ജൈവവളമെന്ന പേരില്‍ വിപണിയിലെത്തുന്നവയിലും രാസസാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പരിശോധന കര്‍ശനമാക്കും. കൃഷി എന്‍ഫോഴ്‌സ്‌മെന്റ് രൂപീകരിച്ച് അവയുടെ കീഴിലേക്ക് രാസവളകീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച കീടനാശിനികളില്‍ പലതും തമിഴ്‌നാട പോലുള്ള സംസ്ഥാനങ്ങളില്‍നിന്നും വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കന്നാസുകളിലേക്കി കേരളത്തിലെത്തുന്നുണ്ടെന്നതു ഞെട്ടിക്കുന്ന സത്യമാണ്. ഇത്തരം പ്രവൃത്തികള്‍ തടയുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മനുഷ്യന്റേ യും പ്രകൃതിയുടേയും ആരോഗ്യം പരസ്പര പൂരകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള കാര്‍ഷിക സര്‍വകലാശാല ഭരണസമിതിയംഗവും എംഎല്‍എയുമായ അഡ്വ. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ പദ്ധതി വിശദീകരിച്ചു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies