തിരുവനന്തപുരം: ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അദ്ദേഹത്തിനെ ചീഫ് സെക്രട്ടറിയാക്കുന്നതിനുള്ള തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. നിലവില്‍ ജലവിഭവം, തൊഴില്‍, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്.
ടോം ജോസിന് 2020 മേയ് 31 വരെ സര്‍വീസുണ്ട്.












