Tuesday, September 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വി.എച്ച്.എസ് വകുപ്പിന് ദേശീയ അവാര്‍ഡ്

by Punnyabhumi Desk
Jun 28, 2018, 06:23 pm IST
in കേരളം

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര സിവിലിയന്‍ ബഹുമതിയായ സ്‌കോച്ച് അവാര്‍ഡ് കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ ഡോസ് കേരള വെബ് ആപ്പിന് ലഭിച്ചു. സ്മാര്‍ട്ട് ഗവേണന്‍സ്, ഫിനാന്‍സ്, ബാങ്കിംഗ്, ടെക്‌നോളജി, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മാതൃകകള്‍ക്കാണ് സ്‌കോച്ച് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. സ്മാര്‍ട്ട് ഗവേണന്‍സ് വിഭാഗത്തിലെ രണ്ട് അവാര്‍ഡുകളാണ് ഡോസ് കേരളയ്ക്ക് ലഭിച്ചത്. ന്യൂഡെല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ജൂണ്‍ 21 മുതല്‍ 22 വരെ നടന്ന 52ാമത് സ്‌കോച്ച് ഉച്ചകോടിയില്‍ വച്ച് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ പ്രൊഫ. എ. ഫറൂക്ക്, ഐ.ടി നോഡല്‍ ഓഫീസര്‍ വിനോജ് സുരേന്ദ്രന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

വി.എച്ച്.എസ്.ഇ വകുപ്പിലെ 2017-18 ലെ വാര്‍ഷിക പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്ന ജോബ് ട്രയിന് പദ്ധതി പ്രകാരം കേരളത്തിലെ 60000 വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഓണ്‍ ദ ജോബ് പരിശീലനത്തിന്റെ നടത്തിപ്പ്, ഫണ്ട് അനുവദിക്കല്‍, ഫണ്ട് വിനിയോഗം, മോണിറ്ററിംഗ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം എന്നിവ ഓണ്‍ലൈന്‍ വഴി നടപ്പാക്കുന്നതിന് വേണ്ടി വകുപ്പ് സ്വന്തമായി വികസിപ്പിച്ച വെബ് ആപ്പ് ആണ് ഡോസ് കേരള. കേരള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വി.എച്ച്.എസ്.ഇയിലെ ടെര്‍മിനല്‍ പരീക്ഷകളുടെ ചോദ്യ കടലാസുകള്‍ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്നതിനുള്ള മൊഡ്യൂള്‍, വി.എച്ച്.എസ്.ഇ.യിലെ വിവിധ സ്‌കൂളുകള്‍, ഓഫീസുകള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഇലക്‌ട്രോണിക് ഡാറ്റാബേസ്, ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ട്രാന്‍സ്ഫര്‍, പരീക്ഷാഫലം, റിസള്‍ട്ട് വിശകലനം, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ മൊഡ്യൂളുകള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഡോസ് കേരള വികസിപ്പിച്ചെടുത്തത്.

ഡയറക്ടര്‍ പ്രൊഫ. എ. ഫറൂക്ക്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഷീബ എസ്, ഗീത ടി.കെ, മിനി ഇ ആര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ നടരാജന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ വി.എച്ച്,എസ്.ഇ വകുപ്പിലെ ഐ.ടി. നോഡല്‍ ഓഫീസര്‍ വിനോജ് സുരേന്ദ്രന്‍, സുല്‍ത്താന്‍ബത്തേരി വി.എച്ച്.എസ് സ്‌കൂളിലെ വൊക്കേഷണല്‍ അധ്യാപിക ബേബി വിജിലിന്‍ എന്നിവരാണ് ഡോസ് കേരളയ്ക്ക് സാക്ഷാത്കാരം നല്‍കിയത്.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies