നെയ്യാറ്റിന്‍കര: 97 – ാം വയസിലേയ്ക്ക് പ്രവേശിച്ച ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ ആദരിച്ചു. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെയര്‍മാന്‍ വെണ്‍പകല്‍ അവനീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഗോപിനാഥന്‍നായര്‍ക്ക് പൊന്നാട ചാര്‍ത്തി. ജില്ലാ മാനേജിംഗ് കമ്മിറ്റി അംഗം മഞ്ചവിളാകം ജയന്‍ മധുരം നല്‍കി. ഊരൂട്ടുകാല സുരേഷ്, എസ്.പി. ലാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗാന്ധിമിത്രമണ്ഡലം, ഫ്രാന്‍ മുതലായ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഭാരവാഹികളും അംഗങ്ങളും അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കണ്ട് ജന്മദിനാശംസകള്‍ അറിയിച്ചു.
Discussion about this post