തിരുവനന്തപുരം: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അമൂല്യരേഖകളുടെ സംഭരണവും ക്രോഡീകരണവും സംരക്ഷണവും പദ്ധതി നടപ്പാക്കും. സാമൂഹിക, സാംസ്‌കാരിക,സാഹിത്യ രംഗത്തുണ്ടായിരുന്ന പ്രഗത്ഭമതികളുടെ കത്തുകള്‍, ഡയറിക്കുറിപ്പുകള്‍, കൈയെഴുത്ത് പ്രതികള്‍, പെയിന്റിംഗുകള്‍ എന്നിവ സംഭരിച്ച് ആധുനിക രീതിയില്‍ ഡിജിറ്റൈസ് ചെയ്തും ശാസ്ത്രീയമായി ഭൗതിക മാര്‍ഗത്തിലൂടെ സംരക്ഷിച്ചും നമ്മുടെ ബൗദ്ധികസമ്പത്ത് സംരക്ഷിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഒറിജിനല്‍ ഡോക്യുമെന്റുകള്‍ ലൈബ്രറിക്ക് കൈമാറാന്‍ സന്നദ്ധമല്ലാത്തവര്‍ക്ക് സ്‌കാന്‍ ചെയ്ത ശേഷം തിരിച്ച് നല്‍കും. ലൈബ്രറിയുടെ ഡിജിറ്റല്‍ ശേഖരത്തില്‍ ഒരു പ്രത്യേക വിഭാഗമായി ഇത് ക്രമീകരിക്കും. വിലപ്പെട്ട റെക്കോര്‍ഡുകള്‍ക്ക് ചെറിയ സാമ്പത്തിക സഹായം നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയായിരിക്കും ഇതു സംബന്ധിച്ച തീരുമാനം എടുക്കുന്നത്.
വിവരങ്ങള്‍ക്ക് : ശോഭന പി.കെ, സ്റ്റേറ്റ് ലൈബ്രേറിയന്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം . ഫോണ്‍ : 9447781895 . ഇ-മെയില്‍ : [email protected]
Discussion about this post