കൊച്ചി: പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് മനുഷ്യനിര്‍മിതമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കാലങ്ങളായി ആദിവാസികള്‍ നടത്തുന്ന ദീപാരാധനയാണിതെന്നും മകരജ്യോതി ആകാശത്ത് തെളിയുന്ന നക്ഷത്രമാണെന്നും ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പൊന്നമ്പലമേട്ടില്‍ ഇനിമുതല്‍ ശാന്തിക്കാരെ വച്ച് ആരാധന നടത്തുമെന്നും ദീപാരാധനയുടെ എല്ലാ പവിത്രതയും നിലനിര്‍ത്തും. ഇതിനുവേണ്ടി കെ.എസ്.ഇ.ബി, വനംവകുപ്പ് എന്നിവയുടെ സഹകരണം തേടുമെന്നും ബോര്‍ഡ് പറഞ്ഞു. മകരജ്യോതി ആകാശത്ത് തെളിയുന്ന ഒരു നക്ഷത്രമാണ്. മകരവിളക്ക് ദിവ്യമാണെന്ന് ഇതുവരെ അവകാശപ്പെട്ടിട്ടില്ല. ദീപം തെളിയിക്കല്‍ നിര്‍ത്തലാക്കിയാല്‍ അത് വിശ്വാസത്തെ ബാധിക്കും-ദേവസ്വം ബോര്‍ഡ് പറഞ്ഞു. പൊന്നമ്പലമേട്ടിലേയ്ക്ക് ആവശ്യമില്ലാത്തവരുടെ പ്രവേശനം തടയണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
Discussion about this post