മലപ്പുറം: എസ്ബിഐയുടെ മലപ്പുറം കോട്ടക്കല്‍ ശാഖയിലെ ശമ്പള അക്കൗണ്ടില്‍ കോടികള്‍ എത്തി. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ ശമ്പള അക്കൗണ്ടിലേക്കാണ് പണം വന്നിട്ടുള്ളത്. 22 പേരുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. 22 ജീവക്കാരുടെയും അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകളില്‍ പണം എത്തിയത് സാങ്കേതിക പ്രശ്നമാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.












