വാട്‌സാപ് ഗ്രൂപ്കളിലെ അഡ്മിന്‍മാര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന ‘സെന്‍ഡ് മെസേജ്’ ഫീച്ചറാണ് അപ്‌ഡേഷനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ അഡ്മിന്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മറ്റു ഗ്രൂപ്പ് അംഗങ്ങള്‍ ഗ്രൂപ്പില്‍ മെസേജ് അയയ്ക്കുന്നതു തടയാനാകും. ചിത്രങ്ങളും വീഡിയോകകളും ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള മെസേജുകള്‍ക്കും ഈ വിലക്കു ബാധകമായിരിക്കും. ഫീച്ചര്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് അഡ്മിനു മാത്രമേ ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കൂ. ആന്‍ഡ്രോയിഡ് , വിന്‍ഡോസ്, ആപ്പിള്‍ എന്നീ മൂന്നു പ്ലാറ്റ്‌ഫോമുകള്‍ക്കും വേണ്ടിയും പുതിയ അപ്‌ഡേഷന്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post