ബാക്ടീരിയയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍ തയാറാക്കിയതായി ശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് കൊളംബിയന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണു വിപ്ലവകരമായ ഗവേഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ വംശജനായ പ്രഫസര്‍ വിക്രമാദിത്യ യാദവും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു. അനേകം ബാക്ടീരിയകള്‍ അടങ്ങിയ സോളാര്‍ സെല്ലുകളാണ് ബയോജനിക് സോളാര്‍ പാനലിന്റെ അടിസ്ഥാന ഘടകം. സൂര്യപ്രകാശം വൈദ്യുതോര്‍ജമാക്കി മാറ്റുന്നത് സെല്ലിലുള്ള ബാക്ടീരിയകളാണ്. മേഘാവൃതമായ അന്തരീക്ഷത്തില്‍പ്പോലും വന്‍തോതില്‍ വൈദ്യതി ഉത്പാദിപ്പിക്കാന്‍ തങ്ങള്‍ കണ്ടെത്തിയ ബയോജനിക് സോളാര്‍ പാനലിനു കഴിയുമെന്നും സസ്യങ്ങളിലെ പ്രകാശ സംസ്ലേഷണത്തിന്റെ ചുവടുപിടിച്ചാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും പ്രഫസര്‍ വിക്രമാദിത്യ യാദവ് പറഞ്ഞു.













Discussion about this post