Friday, July 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉന്നതവിദ്യാഭ്യാസമേഖലയെ മികവിലേക്ക് ഉയര്‍ത്താന്‍ പശ്ചാത്തലസൗകര്യം ഒരുക്കും മന്ത്രി സി. രവീന്ദ്രനാഥ്

by Punnyabhumi Desk
Jul 11, 2018, 05:45 pm IST
in കേരളം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയെ മികവിലേക്ക് ഉയര്‍ത്താനുള്ള പശ്ചാത്തലസൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലയിന്‍കീഴ് മാധവകവി സ്മാരക ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസരംഗത്ത് കേരളം ലോകത്തിന് വരെ മാതൃകയായതുപോലെ ഉന്നതവിദ്യാഭ്യാസ മേഖലയും പരസ്പരപൂരകമായി വളര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അക്കാദമിക മികവിലൂടെയാണ് ഉന്നതവിദ്യാഭ്യാസം മാതൃകയാകേണ്ടത്. അധ്യാപകരുടെ ജോലിഭാരം, പരീക്ഷാഫലം കൃത്യസമയത്ത് നല്‍കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണ്. ജൂണ്‍ 23ന് മുമ്പ് എല്ലാ സര്‍വകലാശാലകളിലും പരീക്ഷാഫലം പുറത്തുവന്നത് അടുത്തകാലങ്ങളില്‍ ആദ്യമാണ്.

അടുത്ത അക്കാദമിക വര്‍ഷത്തിനുമുമ്പ് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകും. അതിനനുസരിച്ച് അധ്യാപകരും വിദ്യാര്‍ഥികളും ഉയരണം. സ്‌കൂള്‍തലങ്ങളില്‍ പഠനത്തിലൂടെ നേടിയ വിവരങ്ങള്‍ അറിവിന്റെയും ചിന്തയുടേയും തലത്തിലേക്ക് ഉയര്‍ത്തി ആശയങ്ങള്‍ ഉത്പാദിപ്പിക്കുന്ന നിലയിലേക്ക് കലാലയങ്ങള്‍ മാറണമെന്നും മന്ത്രി പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റിയുടെ ബി.എസ്‌സി മാത്‌സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ മലയിന്‍കീഴ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഖിലിന് മന്ത്രി ചടങ്ങില്‍ ഉപഹാരം നല്‍കി.

ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ചന്ദ്രന്‍ നായര്‍, നേമം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.ആര്‍. രമകുമാരി, ശോഭനകുമാരി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.പി. ചാന്ദ്‌നി സാം, മലയിന്‍കീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. സരോജിനി, പഞ്ചായത്തംഗങ്ങളായ വി.എസ്. ശ്രീകാന്ത്, വി. വിജയകുമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ആനപ്പാറ കുന്നിലാണ് പുതിയ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. മൂന്നു നിലകളുള്ള പുതിയ മന്ദിരത്തില്‍ ആധുനിക സൗകര്യങ്ങളുള്ള കോണ്‍ഫറന്‍സ് ഹാളുകള്‍, ലൈബ്രറി, ലാബ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies