തിരുവനന്തപുരം: തുറമുഖ വകുപ്പ് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ 6420 ക്യൂബിക് മീറ്റര്‍ സിലിക്കാ മണല്‍ എം. എസ്. റ്റി. സി. വഴി ലേലം നടത്തി വില്‍ക്കും. അവസാന തിയതി 16. വിവരങ്ങള്‍ [email protected] എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2 ലക്ഷം രൂപ ഇ. എം. ഡി അടച്ച് ഓണ്‍ലൈന്‍ വഴി ലേലത്തില്‍ പങ്കെടുക്കാം. മണലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഓഫീസ് സമയങ്ങളില്‍ അനുമതിയുണ്ട്. ഇതിന് ആലപ്പുഴ പോര്‍ട്ട് കണ്‍സര്‍വേറ്ററുമായി ബന്ധപ്പെടണം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു ഘന മീറ്റര്‍ മണലിന്റെ വിലയാണ് ക്വോട്ട് ചെയ്യേണ്ടത്. ഈ വിലയുടെ അടിസ്ഥാനത്തില്‍ മൊത്തം മണലിന്റെ വില കണക്കാക്കി ജി. എസ്. ടി അടക്കമുളള തുക മുന്‍കൂറായി അടച്ച് മണല്‍ നീക്കം ചെയ്യണം. ഒരു ഘനമീറ്റര്‍ മണലിന് 450 രൂപയും രണ്ട് ശതമാനം ആദായനികുതിയും ചേര്‍ത്ത് ആലപ്പുഴ ജില്ലാ ജിയോളജിസ്റ്റിന്‍ പണം അടച്ച് മണല്‍ കടത്തുന്നതിന് വാഹനപാസ് വാങ്ങണം. അനുമതി പത്രം പോര്‍ട്ട് ഡയറക്ടര്‍ നല്‍കും. ലേലം ഉറപ്പിച്ചു കിട്ടുന്ന ഏജന്‍സിക്ക് മണലിന്റെ അളവ് പരിശോധിക്കാം തര്‍ക്കമുണ്ടെങ്കില്‍ ഹാര്‍ബര്‍ എഞ്ചിനീയര്‍മാര്‍ ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെ അളവ് ബോദ്ധ്യപ്പെടുത്തും. ഫോണ്‍ 9539339151.
Discussion about this post