Friday, July 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നവരാത്രി ഘോഷയാത്രയ്‌ക്കൊപ്പം പരസ്യവാഹനങ്ങള്‍ അനുവദിക്കില്ല

by Punnyabhumi Desk
Jul 13, 2018, 05:47 pm IST
in കേരളം

തിരുവനന്തപുരം: ഒക്‌ടോബര്‍ ആറു മുതല്‍ 21 വരെ നടക്കുന്ന നവാരാത്രി മഹോത്‌സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ പരസ്യവാഹനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. ഉച്ചഭാഷിണികള്‍ ഘടിപ്പിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.

നവരാത്രി മഹോത്‌സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉത്‌സവത്തിന്റെ ഏകോപന ചുമതല ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കുമായിരിക്കും. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കന്യാകുമാരി കളക്ടറുമായി ബന്ധപ്പെട്ട് ഏകോപനം നടത്തും. തമിഴ്‌നാട് പോലീസുമായി ഐ. ജി തലത്തില്‍ ഏകോപനം ഉണ്ടാകും. ഉടവാള്‍ കൈമാറ്റ ചടങ്ങ് നടക്കുന്ന പത്മനാഭപുരം കൊട്ടാരത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ചടങ്ങുമായി ബന്ധപ്പെട്ടവര്‍ മാത്രം കയറുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ദേവസ്വം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസവും ഭക്ഷണ സൗകര്യവും ഒരുക്കണം. ഘോഷയാത്ര കടന്നുവരുന്ന റോഡുകളിലെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കും. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം വാട്ടര്‍ അതോറിറ്റി ലഭ്യമാക്കും. ആനകള്‍ക്ക് വെള്ളവും തത്കാലിക പന്തലും ഒരുക്കാനും തീരുമാനിച്ചു.

എം. എല്‍. എമാരായ വി. എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, ഐ. ജി. ജയരാജ്, ജില്ലാ പോലീസ് മേധാവി പി. പ്രകാശ്, തമിഴ്‌നാട് ജോയിന്റ് കമ്മീഷണര്‍ എം. അന്‍ബുമണി, പദ്മനാഭപുരം സബ് കളക്ടര്‍ രാജഗോപാല്‍ ശങ്കര, തിരുവനന്തപുരം എ.ഡി. എം. വി. ആര്‍. വിനോദ്, വിളവന്‍കോട് തഹസില്‍ദാര്‍ കെ. കുമാര്‍, കല്‍ക്കുളം തഹസില്‍ദാര്‍ സി. രാജ, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പോലീസ്, ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ്, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍, നവരാത്രി ട്രസ്റ്റ്, പത്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതി, അയ്യപ്പസേവാ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies