തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വകലാശാലകളിലേക്കും സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കുമുളള എം. ബി. എ. പ്രവേശനത്തിന് നടത്തിയ കെമാറ്റ് കേരള 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
6130 പേരാണ് പരീക്ഷ എഴുതിയത്. അര്‍ഹത നേടിയവരുടെ വിവരങ്ങള്‍ asckeraka.org, kmatkerala.in ല്‍ ലഭ്യമാണ്. അനന്ദു മോഹന്‍ (ആയിരുനാഴിയില്‍, കട്ടക്കുന്ന്, സുല്‍ത്താന്‍ ബത്തേരി, വയനാട്) 720 ല്‍ 431 മാര്‍ക്ക് നേടി ഒന്നാമതെത്തി. ദേവിക രത്‌നം വി. എസ് (സിനി നിവാസ്, വാഴപ്പളളി, ഉമയനല്ലൂര്‍, കൊല്ലം), കൃഷ്ണ പി. ആര്‍ (പോന്നഞ്ചേരി, ചെറായി, എറണാകുളം) എന്നിവര്‍ 412 മാര്‍ക്കോടെ രണ്ടാം റാങ്ക് പങ്കിട്ടു. അഞ്ചു കെ തോമസ് (കൊല്ലക്കാരന്‍ വീട്, പൂയപ്പളളി, കൊല്ലം) 410 മാര്‍ക്കോടെ മൂന്നാം റാങ്ക് നേടി. സ്‌കോര്‍ കാര്‍ഡ് 14 മുതല്‍ 15 വരെ kmatkerala.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് സ്‌കോര്‍ കാര്‍ഡുകള്‍ ലഭിക്കില്ല.
Discussion about this post