കൊച്ചി: മെട്രോ റെയില്‍ നിര്‍മാണം നടക്കുന്ന എറണാകുളം ചിറ്റൂര്‍ റോഡ് മുതല്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ വരെ കാല്‍നടക്കാര്‍ക്ക് തടസമായി പ്രവര്‍ത്തിച്ചിരുന്ന കച്ചവടസ്ഥാപനങ്ങളും കയ്യേറ്റങ്ങളും നീക്കം ചെയ്തു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സ്‌ക്വാഡും നഗരസഭാ ആരോഗ്യവിഭാഗവും ചേര്‍ന്നാണ് കയ്യേറ്റം ഒഴിപ്പിച്ചത്.
Discussion about this post