തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നാല് ലക്ഷം രൂപ മന്ത്രിസഭ യോഗം അനുവദിച്ചത്. കാല വര്‍ഷ കെടുതിയുടെ നാശനഷ്ടം വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറിയെയും വകുപ്പ് തല സെക്രട്ടറിമാരെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍വകക്ഷി പ്രതിനിധി സംഘം നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.
Discussion about this post