Tuesday, February 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ മുഖേന: മന്ത്രി പി.തിലോത്തമന്‍

by Punnyabhumi Desk
Jul 18, 2018, 06:14 pm IST
in കേരളം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓണ്‍ലൈനില്‍ സമര്‍പ്പിക്കാവുന്ന റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം ഈ മാസം അവസാനത്തോടെ എല്ലാ ജില്ലകളിലും നടപ്പാകുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇപ്പോള്‍ തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസിലും ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫീസിലും ഇതു നടപ്പായിക്കഴിഞ്ഞു. ഈ സംവിധാനമുപയോഗിച്ച് റേഷന്‍കാര്‍ഡ് സംബന്ധിച്ച ഏത് ആവശ്യത്തിനും ബന്ധപ്പെട്ട ഓഫീസുകളില്‍ കയറിയിറങ്ങാതെതന്നെ അപേക്ഷ സമര്‍പ്പിക്കാമെന്നും മന്ത്രി പറഞ്ഞു. റേഷന്‍കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്ന റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം ആദ്യ ലോഗിന്‍ ചെയ്യലും എന്റെ റേഷന്‍കാര്‍ഡ് മൊബൈല്‍ ആപ്പിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സുതാര്യമായ പൊതു വിതരണ സംവിധാനം ഉറപ്പാക്കാനും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ അനായാസം ലഭ്യമാക്കാനും പൊതു വിതരണവകുപ്പിനെ ആധുനീകരിച്ചു വരികയാണ്. വകുപ്പിന്റെഔദ്യോഗിക വെബ്‌സൈറ്റായ civilsupplieskerala.gov.in ലൂടെ താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴിയും അക്ഷയ സെന്ററുകള്‍ വഴിയും വ്യക്തികള്‍ക്കു നേരിട്ടും റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സംവിധാന (ആര്‍സിഎംഎസ്)ത്തില്‍ പ്രവേശിക്കാം. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനും കാര്‍ഡിലെ അഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും കാര്‍ഡ് സറണ്ടര്‍ ചെയ്യാനും ഉടമസ്ഥാവകാശം മാറ്റാനും വിലാസം മാറ്റാനും റേഷന്‍കട മാറ്റാനും ഡ്യൂപ്ലിക്കറ്റ് റേഷന്‍കാര്‍ഡിന് അപേക്ഷിക്കാനും പേര് തിരുത്താനും അംഗങ്ങളെ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

അപേക്ഷകള്‍ സംബന്ധിച്ച മറ്റു നടപടികള്‍ പൂര്‍ത്തിയായതിനുശേഷം ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് അപേക്ഷകര്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. അതനുസരിച്ച് റേഷന്‍കാര്‍ഡ് കൈപ്പറ്റിയാല്‍ മതി. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ 50 രൂപയും മറ്റു സേവനങ്ങള്‍ക്ക് 35 രൂപയുമാണ് അക്ഷയ സെന്ററുകള്‍ ഈടാക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് എന്റെ റേഷന്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ചടങ്ങില്‍ അക്ഷയ സെന്ററുകള്‍ക്കുള്ള യൂസര്‍നെയിമും പാസ്‌വേഡും ഐ.ടി. സെക്രട്ടറി എം. ശിവശങ്കരനു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ആദ്യമായി ഓണ്‍ലൈന്‍ മുഖേന റേഷന്‍കാര്‍ഡിന് അപേക്ഷിച്ച സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ. മോഹന്‍ദാസിന് മന്ത്രി റേഷന്‍കാര്‍ഡ് കൈമാറി. സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies