Monday, July 4, 2022
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗുരുപൂര്‍ണിമയും ഗുരുവിന്റെ മഹത്വവും

by Punnyabhumi Desk
Jul 23, 2021, 06:00 am IST
in സനാതനം

നന്ദകുമാര്‍ കൈമള്‍

നമുക്ക് നിരന്തരം ചൈതന്യം ലഭിച്ച് നമ്മുടെ ജീവിതം ആനന്ദപരമാക്കാന്‍ പ്രയോജനപ്പെടും വിധം ഒരു മാതൃകാ ജീവിതശൈലിയാണ് ഗുരു നല്‍കുന്നത്. എന്താണ് നമ്മുടെ രാഷ്ട്രത്തിന്റെ സവിശേഷത? ഗുരു-ശിഷ്യ പരമ്പര തന്നെ! ഗുരുവില്ലാതെ യാതൊരു ജ്ഞാനവുമില്ല. ഇതു തന്നെയാണ് നമ്മുടെ മഹത്തായ ഭാരതീയ സംസ്‌കാരം! ഇന്ന് നാം ഈ സംസ്‌കാരത്തെ ഉപേക്ഷിച്ച് പാശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിനു പകരം ഗുരു നമ്മളെ ആനന്ദപരമായ ജീവിതം അതായത് ഈശ്വര സാക്ഷാത്കാരം നേടാനുള്ള ജ്ഞാനം നല്‍കി അനുഗ്രഹിക്കുന്നു. ഗുരുവിനോട് കൃതജ്ഞത രേഖപ്പെടുത്തുന്ന ദിനമാണ് ഗുരുപൂര്‍ണിമ (അഷാഢ പൂര്‍ണിമ). അതിനാല്‍ ഗുരുവിന്റെ മഹത്ത്വം ഈ ലേഖനത്തിലൂടെ അവതരിപ്പിക്കുന്നു. ( 2021 -ല്‍ ഗുരുപൂര്‍ണിമ ജൂലൈ 24-നാണ്.)

ഒരിക്കല്‍ ഒരു സത്പുരുഷനോട് ഒരു പാശ്ചാത്യന്‍ ചോദിച്ചു, ‘ഭാരതത്തിന്റെ സവിശേഷത എറ്റവും ചുരുങ്ങിയ വാക്കുകളില്‍ എങ്ങനെ വര്‍ണിക്കും?’ ‘ഗുരു-ശിഷ്യ പരമ്പര’ എന്നതായിരുന്നു സത്പുരുഷന്റെ ഉത്തരം. ഗുരു-ശിഷ്യ ബന്ധം കേവലം ആധ്യാത്മിക തലത്തിലുള്ളതാണ്. അതിനാല്‍ ഗുരു-ശിഷ്യ പരമ്പര ഭാരതത്തിന്റെ അമൂല്യമായ സാംസ്‌കാരിക പൈതൃകമാണ്.

ഗുരു മുമുക്ഷുവിന് (മോക്ഷം ആഗ്രഹിക്കുന്നവന്‍) ആധ്യാത്മിക മാര്‍ഗനിര്‍ദേശം നല്‍കി ശിഷ്യന്‍ എന്ന നില വരെയും പിന്നീട് മോക്ഷം വരെയും എത്തിക്കുന്നു. അതുകൊണ്ട് ഗുരു-ശിഷ്യ ബന്ധം ഏറ്റവും പവിത്രമായ ബന്ധമാകുന്നു.

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാത് പരബ്രഹ്മ തസ്‌മൈ ശ്രീഗുരവേ നമഃ.
അര്‍ഥം : ഗുരു ബ്രഹ്മാവും, വിഷ്ണുവും, ശിവനുമാണ്. ഗുരു സാക്ഷാത് പരബ്രഹ്മമാണ്. ആ ശ്രീഗുരുവിനെ ഞാന്‍ നമിക്കുന്നു.

1. ഈശ്വരപ്രാപ്തിക്കുള്ള മാര്‍ഗം കാണിച്ചു കൊടുക്കുവാന്‍ ഗുരുവിന് മാത്രമേ സാധിക്കൂ.
1.1. ഗ്രാമത്തില്‍ താമസിക്കുന്ന ഒരു സുഹൃത്തിനെ കാണാന്‍ നാം പോയി എന്ന് വിചാരിക്കുക, പക്ഷേ അയാളുടെ വീട് എവിടെയാണെന്ന് കൃത്യമായി അറിയില്ല. നമുക്ക് വീടിനെക്കുറിച്ച് ആരോടെങ്കിലും ചോദിക്കേണ്ടി വരും. വീട് എവിടെയാണെന്ന് മനസ്സിലായി കഴിഞ്ഞാല്‍ എളുപ്പത്തില്‍ അവിടെ എത്തിച്ചേരാന്‍ സാധിക്കും. അതുപോലെ ഗുരുവിന് മാത്രമേ നമുക്ക് ‘ഞാന്‍’ അതായത് ‘ആത്മാവ്’ന്റെ മേല്‍വിലാസം പറഞ്ഞു തരാന്‍ കഴിയൂ!

1.2. നമ്മള്‍ ഒരു മരുഭൂമിയില്‍ വഴിയറിയാതെ അലയുകയാണ്. ഒരു വഴികാട്ടിയെ കിട്ടിയില്ലെങ്കില്‍ നമ്മള്‍ അവിടെ അലഞ്ഞ് ഒടുവില്‍ തളര്‍ന്നു പോകും. അഥവാ നമുക്ക് ഭക്ഷണവും വെള്ളവും കിട്ടിയില്ലെങ്കില്‍ മരിക്കുവാനും ഇടയുണ്ട്. അതുപോലെ ഒരു വഴികാട്ടിയുടെ രൂപത്തില്‍ ഗുരുവിനെ നമുക്ക് ലഭിച്ചില്ലെങ്കില്‍ നാം നമ്മുടെ സ്വഭാവദോഷവും അഹംഭാവവും കാരണം 84 ലക്ഷം യോനികളിലൂടെ അലയേണ്ട്ടി വരും.

1.3. നമ്മള്‍ ഒരു സുഹൃത്തിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. പക്ഷേ സുഹൃത്തിന്റെ ഫോണ്‍ കിട്ടുന്നില്ല. അപ്പോള്‍ നമ്മള്‍ ടെലിഫോണ്‍ ഓപ്പറേറ്ററുടെ സഹായം തേടും, അല്ലേ? അതുപോലെ നമുക്ക് ഈശ്വരനുമായി ബന്ധപ്പെടാന്‍ പറ്റുന്നില്ല എങ്കില്‍ ഗുരു തടസ്സങ്ങള്‍ മാറ്റി ഈശ്വരനുമായി ബന്ധപ്പെടുത്തും. അപ്പോള്‍ എന്തൊക്കെയാണ് ഈ തടസ്സങ്ങള്‍? ഈശ്വരനും നമുക്കും ഇടയില്‍ മായയാകുന്ന തിരശ്ശീലയായിട്ടുള്ള തടസ്സങ്ങള്‍ രക്ഷിതാക്കള്‍, സഹോദരന്മാര്‍, ഭാര്യ, സമ്പത്ത് മുതലായവയാണ്. ഗുരു നമ്മളെ ഇത്തരം മായയുടെ ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ച് ഈശ്വര ദര്‍ശനം സാധ്യമാക്കുന്നു.

1.4. ഗുരു കാരണം ഈശ്വര സാക്ഷാത്കാരം വേഗത്തിലാകുന്നു. ഒരു കപ്പല്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെത്താന്‍ നാല് മണിക്കൂര്‍ എടുക്കും. ആ കപ്പലുമായി ഒരു ചെറു തോണിയെ കെട്ടിയിട്ടാല്‍ ആ തോണിയും നാല് മണിക്കൂര്‍ കൊണ്ട് അതേ ദൂരം താണ്ടും. പക്ഷേ ചെറിയ തോണി തനിച്ചാണ് പോകുന്നതെങ്കില്‍ പതിനഞ്ച് മണിക്കൂര്‍ എടുക്കും. അതു പോലെ നമ്മള്‍ നമ്മുടെ സ്വന്തം ഇഷ്ടപ്രകാരം സാധന ചെയ്യുകയാണെങ്കില്‍ നമ്മുടെ സ്വഭാവദോഷങ്ങള്‍, തെറ്റുകള്‍ ഇവ കാരണം പുരോഗതി നേടാന്‍ കൂടുതല്‍ സമയം എടുക്കും. എന്നാല്‍ ഒരു ഗുരുവിന്റെ മാര്‍ഗനിര്‍ദേശമസരിച്ച് സാധന ചെയ്യുമ്പോള്‍ കപ്പലില്‍ കെട്ടിയ തോണിയെപ്പോലെ 15 മണിക്കൂര്‍ ദൂരം 4 മണിക്കൂര്‍ കൊണ്ട്ട് താണ്ടാന്‍ കഴിയും.

ഗുരുവിന്റെ പ്രാധാന്യം

1. ഗുരുകാര്യം സമുദ്രത്തെക്കാള്‍ ബൃഹത്താണ് : ഒരൊഴിഞ്ഞ പാത്രം സമുദ്രത്തില്‍ താഴ്ത്തിയാല്‍ അത് നിറയും. എന്നാല്‍ സമുദ്രവും പാത്രവും വെവ്വേറെ തന്നെയാണ്. ഗുരുവിന്റെ കാര്യത്തില്‍ ഇതല്ല സ്ഥിതി. ശിഷ്യന്‍ ഗുരുവുമായി ഒന്നാകുന്നു.

2. വിളക്കുനാളം പോലെയുള്ള കര്‍ത്തവ്യം : നമ്മുടെ അസാന്നിധ്യത്തില്‍ ഒരു വിളക്കുനാളം ഉപയോഗിച്ച് മറ്റൊരു വിളക്ക് കത്തിച്ചാല്‍ ഏത് വിളക്കാണ് ആദ്യം കത്തിച്ചതെന്ന് നമുക്ക് പറയാന്‍ പറ്റില്ല. അതുപോലെ ഗുരു തന്റെ ശിഷ്യന് വളരെയധികം ജ്ഞാനം പകര്‍ന്ന് കൊടുക്കുന്നു. ഒരു പരീക്ഷ നടത്തിയാല്‍ തന്നെ രണ്ടണ്ടു പേരുടെയും നിലവാരം തുല്യമായിരിക്കും. ‘എനിക്ക് എന്തൊക്കെ അറിയാം, അതൊക്കെ ശിഷ്യനും അറിയണം’ എന്ന തത്ത്വമാണ് ഗുരുപിന്‍തുടരുന്നത്. ഗുരു ശിഷ്യനെ ഗുരുവായി തന്നെ വാര്‍ത്തെടുക്കുന്നു.
ഗുരുവിന്റെ മനസ്സിന്റെ വലുപ്പം ‘ശിഷ്യാദിച്ഛേത്പരാഭവം’ – തന്റെ ശിഷ്യന്‍ തന്നേക്കാള്‍ വലിയ ജ്ഞാനിയാകണമെന്നും വാദത്തില്‍ തന്നെ തോല്‍പ്പിക്കണമെന്നും ഗുരു ഇച്ഛിക്കുന്നു.

ഗുരുവിന്റെ ആവശ്യം

1. സ്വന്തം ഇഷ്ടപ്രകാരം സാധന ചെയ്ത് ഈശ്വരപ്രാപ്തി ഉണ്ടണ്ടാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മറിച്ച്, അധ്യാത്മത്തിലെ ഒരു അധികാരിയായ വ്യക്തി അതായത് ഗുരു അല്ലെങ്കില്‍ സത്പുരുഷന്റെ കൃപ ലഭിച്ചാല്‍ ഈശ്വരപ്രാപ്തി വേഗത്തില്‍ നേടാം. ‘സദ്ഗുരു ഇല്ലാതെ യാതൊന്നും സാധ്യമല്ല; അതിനാല്‍ എപ്പോഴും ഗുരു ചരണത്തെ ആശ്രയിക്കുക.’ അതിനാല്‍ ഗുരുപ്രാപ്തി ആവശ്യമാണ്.

2. ശിഷ്യന്റെ അജ്ഞാനത്തെ അകറ്റി അവന്റെ ആധ്യാത്മിക ഉയര്‍ച്ചയ്ക്കു വേണ്ടണ്ട സാധന ഗുരു പറഞ്ഞു കൊടുക്കുന്നു, അയാളെ കൊണ്ട് സാധന ചെയ്യിച്ചെടുക്കുകയും അയാള്‍ക്ക് അനുഭൂതികള്‍ നല്‍കുകയും ചെയ്യുന്നു. ഗുരുവിന്റെ ശ്രദ്ധ ശിഷ്യന്റെ ലൗകിക സുഖങ്ങളിലേക്കല്ല (കാരണം അവ പ്രാരബ്ധമനുസരിച്ച് നടക്കും) മറിച്ച് ഗുരുവിന്റെ ശ്രദ്ധ ശിഷ്യന്റെ ആധ്യാത്മിക ഉയര്‍ച്ചയിലേക്ക് മാത്രമായിരിക്കും.

ഗുരുവിന്റെ മഹത്ത്വം
ഗംഗാനദി പാപത്തെ കഴുകി കളയുന്നു, നിലാവിന്റെ നൈര്‍മല്യം മനസ്സിലെ പിരിമുറുക്കത്തെ നശിപ്പിക്കുന്നു. കല്‍പവൃക്ഷം ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ സദ്ഗുരുവിന്റെ ദര്‍ശനം ഒരാളുടെ പാപത്തെയും മാനസിക
പിരിമുറുക്കത്തെയും ദാരിദ്ര്യത്തെയും ഇല്ലാതാക്കുന്നു, അതായത് ഈ മൂന്ന് പ്രശ്‌നങ്ങളും തീര്‍ത്തു തരുന്നു.
– ശ്രീ ഗുരുചരിത്രം 13:130

പിതാവ് പുത്രന്റെ ജനനത്തിന് കാരണം മാത്രമാകുന്നു. ഗുരുവാണ് പുത്രനെ ജനന മരണത്തിന്റ ബന്ധനത്തില്‍നിന്ന് മോചിപ്പിച്ചെടുക്കുന്നത്. അതിനാല്‍ ഗുരു പിതാവിനേക്കാളും ശ്രേഷ്ഠനായി കണക്കാക്കപ്പെടുന്നു.

ധര്‍മത്തിന്റെ യഥാര്‍ഥ സംരക്ഷകര്‍ സദ്ഗുരുക്കളാണ്. ചന്ദ്രഗുപ്ത മഹാരാജാവ് മുഖേന ആര്യ ചാണക്യന്‍ ഭാരതത്തെ ആക്രമിച്ച വിദേശികളായ ഗ്രീക്കുകാരെ പരാജയപ്പെടുത്തി ഭാരതത്തെ ഏകോപിപ്പിച്ചു. അതുപോലെ സമര്‍ഥ് രാമദാസ സ്വാമികളുടെ അനുഗ്രഹത്താല്‍ ഛത്രപതി ശിവാജി മഹാരാജ് ഹൈന്ദവ സാമ്രാജ്യം സ്ഥാപിച്ചു. ഗുരു-ശിഷ്യ പരമ്പരയുടെ ഈ തേജോമയമായ ചരിത്രം നമ്മുടെ മുമ്പില്‍ സ്ഥായിയായി നിലനില്‍ക്കുന്നു.

ഇന്ന് രാഷ്ട്രത്തിന്റെയും ധര്‍മത്തിന്റെയും സ്ഥിതി വളരെ ദയനീയമാണ്. ഹിന്ദുക്കള്‍ ഒത്തൊരുമിച്ച് ?ഹിന്ദു രാഷ്ട്രം? സ്ഥാപിക്കുക എന്നതാണ് ഇതിനുള്ള ഒരേയൊരു പോംവഴി. ഈ സാഹചര്യത്തില്‍ ഗുരുവിന്റെ അനുഗ്ര
ഹത്തോടെ രാഷ്ട്ര-ധര്‍മ ഹിതത്തിനായി പ്രവര്‍ത്തിക്കാനുള്ള ദൃഢപ്രതിജ്ഞ ചെയ്യേണ്ടണ്ട ദിനമാണ് ഗുരുപൂര്‍ണിമ !

ഗുരുപൂര്‍ണിമ മഹോത്സവത്തിനായി ശരീരം, മനസ്സ്, ധനം എന്നിവ അര്‍പ്പിക്കുമ്പോള്‍ ഗുരുവിന്റെ കൃപാകടാക്ഷം ലഭിക്കുന്നത് മാത്രമല്ല, ഹിന്ദുക്കള്‍ ധര്‍മത്തിന്റെ പേരില്‍ ഒന്നിക്കുകയും ചെയ്യും.

ഗുരുപൂര്‍ണിമ ദിവസം ഗുരുതത്ത്വം ഭൂമിയില്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാണ്. ഈ അവസരത്തില്‍ ഗുരുസേവ (ധര്‍മപ്രചരണം), ഗുരുകാര്യത്തിനായി അര്‍പ്പണം (ത്യാഗം) എന്നിവ ചെയ്ത് ഗുരുതത്ത്വത്തിന്റെ കൂടുതല്‍ ഗുണം നേടിയെടുക്കൂ !

ഗുരുകൃപാ ഹി കേവലം ശിഷ്യ പരമമംഗളം

Courtesy : H.H. Dr. Jayant Balaji Athavle (Founder, Sanatan Sanstha)

ShareTweetSend

Related Posts

സനാതനം

കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

സനാതനം

വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി – ശ്രീശങ്കര ജയന്തി

സനാതനം

വിഷുവിന്റെ മഹത്ത്വം

Discussion about this post

പുതിയ വാർത്തകൾ

സൗജന്യ ബേസിക് വേദാന്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

ഓഫീസ് ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം; ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

പാചകവാതകവില കുത്തനെ കുറഞ്ഞു

എ കെ ജി സെന്ററിന് നേരെ ബോംബേറ്: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി

പിഎസ്എല്‍വി സി 53 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എകെജി സെന്ററിനു നേരെയുണ്ടായ ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് സിപിഎം നേതാക്കള്‍

പിഎസ്എല്‍വി-സി53 ന്റെ വിക്ഷേപണം ഇന്ന്

അമര്‍നാഥ് തീര്‍ഥാടനം

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies