ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകരുടെ സഞ്ചാരപാതയില്‍ പൊട്ടാത്ത ഷെല്‍ കണ്ടെത്തി. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസാണ് ഗഗാങ്കീറിന് സമീപം ഷെല്‍ കണ്ടെത്തിയത്. ഷെല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം നിര്‍വീര്യമാക്കി. ഇരു രാജ്യങ്ങളുടെയും പൊലീസിന്റെ പരിശോധനക്കിടെയാണ് ഷെല്‍ കണ്ടെത്തിയത്.
എന്നാല്‍ അമര്‍നാഥ് യാത്രക്ക് തടസങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. സുരക്ഷ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഇത്തവണത്തെ അമര്‍നാഥ് യാത്രക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post