കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ കോഴിക്കോട് എന്‍.ഐ.ടി.യിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗവേഷകയെ കാണാതായെന്ന് പരാതി. തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കൃഷ്ണന്‍നായരുടെ മകള്‍ ഒ.കെ. ഇന്ദുവിനെയാണ് (25)കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് പോലീസ്‌സ്റ്റേഷനിലും സഹയാത്രികനായിരുന്ന അധ്യാപകന്‍ കോഴിക്കോട് റെയില്‍വേ പോലീസിലും പരാതി നല്‍കി.
ഇതേത്തുടര്‍ന്ന് റെയില്‍വേ പോലീസ്, റെയില്‍വേ പോലീസ് സൂപ്രണ്ട് പി.കെ. അനിലിന്റെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകിട്ട് പുറപ്പെട്ട മംഗലാപുരം എക്‌സ്പ്രസ്സില്‍ (26347) ബി1 എ.സി. കോച്ചിലാണ് ഇന്ദു യാത്രചെയ്തിരുന്നത്.
പേട്ട റെയില്‍വേ സ്റ്റേഷനില്‍നിന്ന് കയറിയ ഇന്ദുവിനെ രാത്രി 11 വരെ കണ്ടിരുന്നതായി ഒപ്പം യാത്രചെയ്ത എന്‍.ഐ.ടി. അധ്യാപകന്‍ സുഭാഷ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ വണ്ടി കല്ലായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇന്ദു സീറ്റിലില്ലാത്ത കാര്യം ശ്രദ്ധിച്ചത്. എന്നാല്‍, പണമടങ്ങിയ ബാഗും മൊബൈല്‍ഫോണും മറ്റും സീറ്റിലുണ്ടായിരുന്നു. നാലുവര്‍ഷമായി സൗഹൃദത്തിലുള്ള യുവാവുമായി അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ തിരോധാനം. എന്തെങ്കിലും വിവരമറിയുന്നവര്‍ 0495-2703499, 9497981122 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.
Discussion about this post