കിഗലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കന്‍രാജ്യമായ റുവാണ്ടയിലെത്തി. 27 വരെ നീളുന്ന ആഫ്രിക്കന്‍ പര്യടനത്തില്‍ റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണു ലഭിച്ചത്. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമേയുമായി ഇന്നു ചര്‍ച്ച നടത്തും. റുവാണ്ടയിലെ ദരിദ്രകര്‍ഷക കുടുംബങ്ങള്‍ക്കായി ഭരണകൂടം ആരംഭിച്ച ഗിരിങ്ക പദ്ധതിയുടെ ഭാഗമായി 200 പശുക്കളെ മോദി സമ്മാനിക്കുമെന്ന് അറിയിച്ചു.
Discussion about this post