തിരുവനന്തപുരം: തൈറോയിഡ് ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചതായി ബന്ധുക്കളുടെ പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കാര്യവട്ടം സ്വദേശിനിയായ 38 വയസുകാരിയാണ് മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഈ മാസം 11നാണ് കാര്യവട്ടം സ്വദേശിനിയായ 39 വയസുകാരി രമ്യയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം അറ്റന്‍ഡര്‍ രമ്യയെ കൂട്ടിക്കൊണ്ടുവന്ന് ബന്ധുക്കള കാണിച്ചു. എന്നാല്‍ ആ സമയങ്ങളിലെല്ലാം രമ്യ അബോധാവസ്ഥയിലിരുന്നു. തുടര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യാന്‍ പോകവെ ശ്യാസതടസം നേരിട്ട രമ്യയെ വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ രോഗി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിച്ചത്.
ആര്‍ഡിഒ സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിക്കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്താല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടെടുത്ത് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂട്ടി. രമ്യയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു.













Discussion about this post