തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കരമന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് നിറപുത്തരി കൊയ്ത്തുത്സവം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള കതിര്‍ക്കുലകള്‍ കൊയ്‌തെടുത്ത് അധികൃതര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യും.
ഒ.രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും.
ക്രോപ്പ് ബസാര്‍ ഉദ്ഘാടനം കെ.വി. വിജയദാസ് എം.എല്‍.എയും കാര്‍ഷിക കര്‍മ്മസേനാ ഉദ്ഘാടനം അഡ്വ. എ. രാജന്‍ എം.എല്‍.എയും ഐ.എഫ്.എസ്.ആര്‍.എസ് ലഘുലേഖ പ്രകാശനം ജി.എസ്. ജയലാല്‍ എം.എല്‍.എയും നിര്‍വഹിക്കും. ഹരിതഭവനം പരിപാടിയും, മട്ടുപ്പാവില്‍ നിന്ന് വിഷരഹിത പച്ചക്കറി എന്ന വിഷയത്തില്‍ ക്ലാസും നടത്തും.
Discussion about this post