Wednesday, July 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ ആഗസ്റ്റ് ആറിന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

by Punnyabhumi Desk
Jul 26, 2018, 05:22 pm IST
in കേരളം

തിരുവനന്തപുരം: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് നടത്തുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യുടെ ഉദ്ഘാടനം ആഗസ്റ്റ് ആറിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിക്കും. നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ ആദ്യപരിപാടി ആറിനും ഏഴിനുമായാണ് സംഘടിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പട്ടികജാതിപട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും എം.എല്‍.എമാര്‍, എം.എല്‍.സികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ തുടങ്ങി 700 ഓളം പേര്‍ പങ്കെടുക്കും.
സമ്മേളനശേഷം അവിടെ നടന്ന ചര്‍ച്ചകള്‍ ക്രോഡീകരിച്ച് ഒരു പ്രേമയമായി എല്ലാ നിയമസഭകള്‍ക്കും അയച്ചുകൊടുക്കും.
ആഗസ്റ്റ് ആറിന് രാവിലെ 11 മണിക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പി.എസ്. കൃഷ്ണന്‍, റിട്ട. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, കാഞ്ച ഇലയ്യ, പ്രൊഫ. ഗോപാല്‍ ഗുരു, കനിമൊഴി എം.പി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. പ്രാദേശിക കോണ്‍ഫറന്‍സുകള്‍, പ്ലീനറി സെഷന്‍, ഓപ്പണ്‍ ഫോറം തുടങ്ങിയവയുമുണ്ടാകും.

സെപ്റ്റംബര്‍ രണ്ടാം വാരം രണ്ടാമത് പരിപാടിയായി നാഷണല്‍ വിമന്‍ ലെജിസ്‌ലേറ്റേഴ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. വനിതാ പാര്‍ലമെന്റംഗങ്ങള്‍, കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും വനിതാ എം.എല്‍.എമാര്‍, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടുദിവസമായി നടക്കുന്ന ഈ സമ്മേളനത്തില്‍ ‘ജനാധിപത്യത്തിലെ വനിത’ എന്നതാണ് മുഖ്യവിഷയം.

മൂന്നാമത് പരിപാടിയായ ‘നാഷണല്‍ സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ്’ ഒക്‌ടോബര്‍ രണ്ടാം വാരമാകും സംഘടിപ്പിക്കുക. ഇന്ത്യയിലെ വിവിധ സര്‍വകലാശാല/കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, സര്‍വകലാശാല യൂണിയന്‍, എന്‍.എസ്.എസ്, എന്‍.സി.സി എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 2000 പേര്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കാനാണ് മൂന്ന് ദിവസം നീളുന്ന വിദ്യാര്‍ഥി പാര്‍ലമെന്റ് നടത്തുന്നത്.

നിയമസഭയുടെ പ്രവര്‍ത്തനങ്ങളും നിയമസഭാ സമിതികളുടെ പ്രവര്‍ത്തനരീതികളും പുതിയ സാഹചര്യത്തില്‍ പരിശോധിക്കുന്ന ‘സ്‌പെഷ്യല്‍ കോണ്‍ഫറന്‍സ് ഓണ്‍ അസംബ്‌ളി പ്രൊസീഡിംഗ്‌സ്’, ദേശീയ സംസ്ഥാനതലത്തിലെ മാധ്യമപ്രവര്‍ത്തകരും മാധ്യമരംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ‘നാഷണല്‍ മീഡിയ കോണ്‍ക്ലേവ് ഓണ്‍ ഡെമോക്രസി’, 60 വര്‍ഷത്തെ കേരള വികസനത്തിന്റെ അനുഭവങ്ങളും വെല്ലുവിളികളും ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന ‘കണ്‍സെന്‍സസ് കോണ്‍ക്ലേവ് ഓണ്‍ കേരള ഡെവലപ്‌മെന്റ്’ എന്നിവയാണ് ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യിലെ മറ്റ് പരിപാടികള്‍.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനുഭവങ്ങളെ വിലയിരുത്തുന്ന ചരിത്രത്തിലെ ആദ്യ പരിപാടിയാണിത്. ജനാധിപത്യം, ഭരണഘടന, ദേശീയത എന്നിവയെക്കുറിച്ച് പൊതുസമൂഹത്തില്‍ ധാരണയും അവബോധവും വളര്‍ത്തുന്നതിനും ജനാധിപത്യത്തിന്റെ വിവിധതലങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമാണ് പരിപാടികള്‍.
സംസ്ഥാന സര്‍ക്കാരിന്റെ പാര്‍ലമെന്ററികാര്യ വകുപ്പ്, യൂണിസെഫ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിക്ക് സാങ്കേതികസഹായം നല്‍കുന്നത് പൂനെയിലെ എം.ഐ.റ്റി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് ആണ്.

‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടിക്കായി തയാറാക്കിയ ലോഗോയുടെ പ്രകാശനവും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനവും നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. www.festivalondemocracy.in ആണ് വെബ്‌സൈറ്റ് വിലാസം. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, എം.ഐ.റ്റി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലെ ഡോ. ശൈലശ്രീ ഹരിദാസ്, സങ്കല്‍പ് സിന്‍ഹ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies