തിരുവനന്തപുരം: പമ്പ, കള്ളാര്‍,ഗവി, മീനാര്‍ എന്നീ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ ഡാം തുറന്നു വിടാന്‍ സാധ്യതയുള്ളതായി കെഎസ്ഇബി കക്കാട് ഡാം സേഫ്റ്റി ഡിവിഷന്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ കോട്ടയം ജില്ലകളെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.ഈ സാഹചര്യത്തില്‍ ജില്ലയിലെ പമ്പാ നദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട് ഉള്‍പ്പടെയുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.












