പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഡാമുകളിലൊന്നായ കക്കി ഡാമിലെ ജലനിരപ്പ് 980 മീറ്റര്‍ കടന്നതിനാല്‍ ജില്ലാ കളക്ടര്‍ രണ്ടാം ഘട്ട അതിജാഗ്രത (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. കക്കി ഡാമിലെ പരമാവധി ജലവിതാന നിരപ്പ് 981.46 മീറ്ററാണ്. ജലനിരപ്പ് 980.5 മീറ്ററാകുമ്പോള്‍ അവസാന ഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് നിശ്ചിത സമയത്തിനകം ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. ഇത് ത്രിവേണി വഴി പമ്പാനദിയില്‍ എത്തിച്ചേരും. ഈ സാഹചര്യത്തി ല്‍ ആനത്തോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും കക്കിപമ്പ നദികളുടെ ഇരുകരകളില്‍ താമസിക്കുന്നവരും പമ്പ ത്രിവേണിയിലേക്ക് വരുന്ന തീര്‍ഥാടകരും സമീപവാസികളും പമ്പാനദിയുമായി ബന്ധപ്പെട്ട് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post