തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ അമ്പലത്തറ വാര്‍ഡില്‍ കുമരിചന്ത ഉള്‍പ്പെടുന്ന കാരുണ്യ റെസിഡന്‍സ് അസോസിയേഷന്‍ പരിധിയിലുള്ള കരിയല്‍ തോട് കാലങ്ങളായ ദുര്‍ഗന്ധംവമിച്ച് മാലിന്യം നിറഞ്ഞ അവസ്ഥയാണ്. ഡ്രെയിനേജ് മാലിന്യമുള്‍പ്പെടെ ഒഴുക്കുന്ന ഈ തോടിന്റെ ദുര്‍സ്ഥിതി കാരണം നാട്ടുകാര്‍ പൊറുതിമുട്ടി കഴിയുകയാണ്. പലതവണ പരാതി അറിയിച്ചിട്ടും ബന്ധപ്പെട്ടവരാരും തിരിഞ്ഞുനോക്കാതെ വന്നപ്പോള്‍ നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് എം.എല്‍.എ ഒ.രാജഗോപാല്‍ സ്ഥലം സന്ദര്‍ശിച്ചു. തോടിന്റെ അവസ്ഥമൂലം യാതന അനുഭവിക്കുന്ന നാട്ടുകാരെ നേരില്‍കണ്ട അദ്ദേഹം പരിഹരിക്കാനുള്ള അടിയന്തിരനടപടി സ്വീകരിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. കമലേശ്വരം കൗണ്‍സില്‍ ഗിരി, കാരുണ്യ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും നാട്ടുകാരും എംഎല്‍എയുമായി ചര്‍ച്ച നടത്തി.
Discussion about this post