തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ 2018 സെപ്റ്റംബര്‍ 15 -നുള്ളില്‍ ബന്ധപ്പെട്ട അധികാരിവഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍, റ്റി.സി. 14/2036, വാന്റോസ് ജംഗ്ഷന്‍, കേരള യൂണിവേഴ്‌സിറ്റി.പി.ഒ, തിരുവനന്തപുരം – 695 034 എന്ന വിലാസത്തില്‍ ലഭിക്കണം. തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
Discussion about this post