തിരുവനന്തപുരം: ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയിലെ രണ്ടാമനായാണ് ജയരാജന്റെ തിരിച്ചുവരവ്. വ്യവസായം, സ്പോര്‍ട്സ്, യുവജനക്ഷേമം എന്നീ വകുപ്പുകളാകും ജയരാജന്‍ കൈകാര്യം ചെയ്യുക.
അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. ജയരാജനെ മന്ത്രിയാക്കുന്നത് അധാര്‍മികമാണെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമത് അംഗമായാണ് ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെ സി പി എം മന്ത്രിമാരുടെ എണ്ണം പതിമൂന്നായി.
ബന്ധു നിയമന വിവാദത്തില്‍ പെട്ട് 2016 ഒക്ടോബറിലാണ് ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നത്. തുടര്‍ന്ന് കേസന്വേഷിച്ച വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതോടെ ജയരാജന്റെ തിരിച്ചുവരവിന് വഴി തുറന്നെങ്കിലും മന്ത്രിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനോട് സി പി ഐ വിയോജിച്ചതോടെ പുന:പ്രവേശം തടസ്സപ്പെട്ടു. ഉടക്കി നിന്ന സിപിഐക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കിയാണ് തര്‍ക്കം പരിഹരിച്ചത്.
Discussion about this post