ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ഗ്വാളിയറില്‍ 1924 ഡിസംബര്‍ 25ന് കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി ജനിച്ചു. 1951ല്‍ ജനസംഘം രൂപം കൊണ്ടപ്പോള്‍ സ്ഥാപകാംഗമായി. 1968 മുതല്‍ 1973 വരെ ജനസംഘത്തിന്റെ പ്രസിഡന്റുമായി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായിരുന്നു
വായ്പേയി. അതുല്യനായ പ്രസംഗകനായിരുന്ന അദ്ദേഹം കവിയുമായിരുന്നു. കേന്ദ്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രിയാണ് വാജ്പേയി. വാജ്‌പേയിയുടെ കാലത്താണ് പൊഖ്‌റാനില്‍ രണ്ടാംതവണ ആണവ പരീക്ഷണം നടന്നത്.
1992 ല്‍ പത്മവിഭൂഷണ്‍, 1993 ല്‍ കാന്‍പുര്‍ യൂണിവേഴ്‌സിറ്റി ഡിലിറ്റ്, 1994 ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ്, 2015 ല്‍ ഭാരത രത്‌നം എന്നി പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Discussion about this post