കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം കയറി അടച്ചിട്ടതിന് പകരം നേവല്‍ ബേസില്‍ വിമാനമിറങ്ങാന്‍ സൗകര്യമൊരുക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊച്ചി വിമാനത്താവളം അടച്ചത് ഗൗരവമായ പ്രശ്നമായി ഉയര്‍ന്നുവന്നിരുന്നു. ഇതുമുലം യാത്രക്കാരെ മറ്റു പല സ്ഥലങ്ങളിലും ഇറക്കുന്ന അവസ്ഥ വന്നു. ചെറിയ വിമാനങ്ങള്‍ കൊച്ചി നേവല്‍ ബേസില്‍ ഇറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബോയിംഗ് 737 വരെ നേവല്‍ ബേസില്‍ ഇറങ്ങാനാകും. അവിടെ ഇറങ്ങാന്‍ കഴിയാത്ത വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഇറക്കാന്‍ സൗകര്യമൊരുക്കും. തിരുവനന്തപുരത്ത് എല്ലാത്തരം വിമാനങ്ങളും ഇറങ്ങാനുള്ള സൗകര്യമുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും വിമാനമിറങ്ങുന്നവരുടെ സൗകര്യാര്‍ഥം കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പാടാക്കും.
Discussion about this post