തിരുവനന്തപുരം: ഇടമലയാറില്‍ ജലനിരപ്പ് സംഭരണശേഷിക്ക് താഴെ എത്തി. പരമാവധി സംഭരണശേഷിയായ 169 മീറ്ററിലും അല്‍പ്പം താഴെയാണ് ഇപ്പോള്‍ ഇടമലയാറിലെ ജലനിരപ്പ്. ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 1200 ഘനമീറ്റര്‍ ആയി കുറച്ചു. പെരിയാറില്‍ ജലനിരപ്പ് ചെറുതായി കുറഞ്ഞുവെങ്കിലും ആലുവ ഉള്‍പ്പടെ ഉള്ള പ്രദേശങ്ങളിലെ പ്രളയ ദുരിതത്തിന് കുറവില്ല.
ആലുവയിലെ പല പ്രദേശങ്ങളും ഇപ്പോഴും പൂര്‍ണമായി വെള്ളത്തിനടിയിലാണ്. വാഹനങ്ങള്‍ ഒന്നും തന്നെ ഇതുവഴി കടന്നു പോകുന്നില്ല. പെരുമ്പാവൂര്‍, മുവാറ്റുപുഴ മേഖലകളില്‍ ഭക്ഷ്യക്ഷാമവും രൂക്ഷമായിട്ടുണ്ട്.
Discussion about this post