ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ആദ്യ കേന്ദ്രസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്തിന് 600 കോടി രൂപയുടെ ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം. കേരളം ആദ്യം ഘട്ടത്തില്‍ ധനസഹായമായി ചോദിച്ചത് 820 കോടിയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് 600 കോടിക്ക് അര്‍ഹതയുണ്ടെന്ന വിലയിരുത്തലില്‍ കേന്ദ്ര സംഘം എത്തിയതെന്നുമാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പ്രഖ്യാപിച്ച 600 കോടി ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ജൂലൈ 31 വരെയുള്ള സാഹചര്യം വിലയിരുത്തിയാണ് കേന്ദ്ര സംഘം ആദ്യഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post