Thursday, July 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ദുരിതബാധിത മേഖലയില്‍ കൗണ്‍സിലിങ്ങു മായി സാമൂഹ്യ നീതി വകുപ്പ്

by Punnyabhumi Desk
Aug 30, 2018, 06:01 pm IST
in കേരളം

കൊച്ചി: പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ നേരിടുന്നതിന് മാനസികമായ ധൈര്യവും ആത്മവിശ്വാസവും ദുരിതബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ
കൗണ്‍സിലിങ്ങ് സംവിധാനമൊരുക്കി ജില്ലാ സാമൂഹിക നീതി വകുപ്പ്. വെള്ളം ഇറങ്ങിയതുമൂലം വീടുകളിലേക്ക് തിരിച്ചു പോകുന്ന ആളുകള്‍ക്ക് സംഭവിച്ച നഷ്ടങ്ങളെ മാനസികമായി നേരിടാന്‍ ആവശ്യമായ കൗണ്‍സിലിങ്ങാണ് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, ഒബിസി കൗണ്‍സിലര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ മുഖേന വകുപ്പ് നല്‍കുന്നത്.

ഇതിന്റെ ഭാഗമായി 164 ടീമുകള്‍ അടങ്ങുന്ന സംഘം പ്രളയബാധിത പ്രദേശങ്ങളിലെ അഞ്ഞൂറോളം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ കൗണ്‍സിലിങ്ങ് നല്‍കി. കൂടാതെ ദുരിതമനുഭവിക്കുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും വീടുകള്‍ വൃത്തിയാക്കുമ്പോള്‍ പാലിക്കേണ്ട ശുചീകരണ നടപടികളെക്കുറിച്ച് ബോധവല്‍ക്കരണവും സാമൂഹികനീതി വകുപ്പിന് കീഴില്‍ നടന്നുവരുന്നു. വിവിധ സംഘങ്ങള്‍ അടങ്ങുന്ന ടീം ഇതിനോടകം ആയിരത്തിലേറെ വീടുകള്‍ സന്ദര്‍ശിക്കുകയും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങളെ നേരിടാനുള്ള കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രായമായവര്‍, കുട്ടികള്‍, സ്ത്രീകള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, വികലാംഗര്‍ എന്നിങ്ങനെ തരംതിരിച്ചാണ് ഓരോ വിഭാഗത്തിനും കൗണ്‍സിലിങ്ങ് നല്‍കുന്നത്. നിരാശ, ആത്മഹത്യാപ്രവണത, മാനസിക പ്രശ്‌നങ്ങള്‍, പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടല്‍, ആകാംക്ഷ, വിഷാദം എന്നിങ്ങനെ വിവിധയിനം പ്രശ്‌നങ്ങളാണ് ക്യാമ്പുകളിലും വീടുകളിലും താമസിക്കുന്നവരില്‍ കണ്ടെത്തിയത്. 2644 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ സ്റ്റേഷന്‍ ട്രീറ്റ്‌മെന്റ് ആവശ്യമായ കേസുകള്‍ അതത് ഡിപ്പാര്‍ട്ട്‌മെന്റിലേക്കും കൈമാറിയിട്ടുണ്ട്. 429 കേസുകളാണ് സൈക്കോ സോഷ്യല്‍ തെറാപ്പി ആവശ്യമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൗണ്‍സിലിംഗ് കൂടാതെ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങളുടെ വിതരണവും സാമൂഹികനീതി വകുപ്പിന് കീഴില്‍ നടത്തുന്നുണ്ട്. ശിശുക്കള്‍ക്ക് ആവശ്യമായ ടി എച്ച് ആര്‍ അമൃതംപൊടി എല്ലാ ക്യാമ്പുകളിലും ആവശ്യാനുസരണം എത്തിച്ചു. കൂടാതെ അങ്കണവാടിയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങള്‍, കാലാവധി തീരാത്ത മരുന്നുകള്‍ എന്നിവ ദുരിതാശ്വാസക്യാമ്പുകളിലെ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്തിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുന്നതുവരെ കൗണ്‍സിലും പരിപാടികളും ബോധവല്‍ക്കരണ പരിപാടികളും സാമൂഹികനീതി വകുപ്പിന് കീഴില്‍ തുടരും.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies