തിരുവനന്തപുരം: പ്രളയബാധയെത്തുടര്‍ന്ന് നഷ്ടപ്പെട്ട ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യും. ഈ വര്‍ഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതോടൊപ്പം വിതരണം ചെയ്യും. പ്രളയബാധിത പ്രദേശങ്ങളില്‍ വിദ്യാലയങ്ങളില്‍ നോട്ട് ബുക്ക് വിതരണം ആരംഭിച്ചു കഴിഞ്ഞു. നഷ്ടപ്പെട്ട സ്‌കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Discussion about this post