തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സംസ്ഥാന കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
തിരുവനന്തപുരം മേഖലയില്‍ ബെന്‍സി കെ.തോമസ്, (പ്രിന്‍സിപ്പാള്‍ സി.എം.എസ്.എച്ച്.എസ്.എസ്, മല്ലപ്പള്ളി, പത്തനംതിട്ട). ഫാ ജോണ്‍ സി.സി, (പ്രിന്‍സിപ്പാള്‍ സെന്റ്മേരീസ് എച്ച്.എസ്.എസ്.പട്ടം), എന്‍. രത്നകുമാര്‍, (പ്രിന്‍സിപ്പാള്‍, ഗവ. മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്, പട്ടം) എന്നിവരും എറണാകുളം മേഖലയില്‍ എസ്. സുരേഷ് (എച്ച്.എസ്.എസ്.ടി (കൊമേഴ്സ്) എസ്.എന്‍.എച്ച്.എസ്.എസ്, അയ്യപ്പന്‍കാവ്)ഉം കോഴിക്കോട് മേഖലയില്‍ അബ്ദുള്‍ അസീസ് എം, (പ്രിന്‍സിപ്പാള്‍, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), രാജകുമാര്‍.പി, (പ്രിന്‍സിപ്പാള്‍, ഇരിങ്ങണ്ണൂര്‍ എച്ച്.എസ്.എസ് കോഴിക്കോട്), സത്യനാഥന്‍ റ്റി.സി, (പ്രിന്‍സിപ്പാള്‍, ജെ.എന്‍.എം.ജി.എച്ച്.എസ്.എസ്, പുതുപ്പണം, വടകര) എന്നിവരും അവാര്‍ഡിന് അര്‍ഹരായി.
Discussion about this post