തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയ്ക്ക് 702.96 കോടി രൂപയുടെ നഷ്ടം. 95 വീടുകള്‍ പൂര്‍ണമായും 1933 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 10.56 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് റോഡുകള്‍ക്കാണ്. 530 കിലോമീറ്റര്‍ പൂര്‍ണമായും 350 കിലോമീറ്റര്‍ റോഡ് ഭാഗീകമായും തകര്‍ന്നു. 588 കോടി രൂപയാണ് ഈ ഇനത്തില്‍ ജില്ലയ്ക്ക് ഭാരമാകുന്നത്. വാഴ, നെല്ല്, വിവിധയിനം പച്ചക്കറി വിളകള്‍ എന്നിവയുടെ നഷ്ടം ജില്ലയിലെ കാര്‍ഷിക മേഖലയെ വല്ലാതെ ബാധിച്ചു. 1400 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ക്കാണ് നാശമുണ്ടായത്. 80 കോടി രൂപയുടെ നഷ്ടം.
നെയ്യാര്‍ ഡാമിന്റെ കനാലില്‍ സംഭവിച്ച 12.94 കോടി രൂപയുടെ നാശമുള്‍പ്പടെ ജലസേചന വകുപ്പിന് 16.47 കോടി രൂപയുടെ നഷ്ടമുണ്ടായി. ജില്ലയിലെ വൈദ്യുതി വകുപ്പിനാണ് താരതമ്യേന നഷ്ടം കുറവ്. 1.33 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടായത്. വാമനപുരം, നെയ്യാര്‍ എന്നിവിടങ്ങളിലെ പമ്പ് ഹൗസുകള്‍ തകര്‍ന്നത് ഉള്‍പ്പെടെ ജില്ലയിലെ വാട്ടര്‍ അതോറിറ്റിക്ക് 6.6 കോടി രൂപയുടെ അധിക ബാധ്യതയുമുണ്ടായതായി ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) അനു എസ്. നായര്‍ അറിയിച്ചു.
Discussion about this post