ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ല. വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു. തുടര്‍ച്ചയായ 43-ാം ദിവസവും ഇന്ധന വില വര്‍ധിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം ആദ്യമായി വിശദീകരണം നല്‍കുന്നത്. ഇന്ധനവില വര്‍ധനവിന്റെ പേരില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപക ബന്ദ് നടത്തിയിരുന്നു.
Discussion about this post