Sunday, August 31, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രളയബാധിതര്‍ക്ക് വീട് നിര്‍മ്മിക്കുമ്പോള്‍ ഗുണഭോക്താവിന്റെ ആവശ്യവും താത്പര്യവും കണക്കിലെടുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

by Punnyabhumi Desk
Sep 12, 2018, 06:11 pm IST
in കേരളം

* പ്രളയബാധിതര്‍ക്കായുള്ള കെയര്‍ കേരള പദ്ധതിക്ക് രൂപരേഖയായി

* സാങ്കേതിക സാമൂഹിക വിദഗ്ധരുടെ ഏകദിനശില്പ ശാലയിലെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കും.

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായും, അവരുടെ താല്‍പര്യങ്ങള്‍ കൂടി മനസിലാക്കിയും ആയിരിക്കും നിര്‍മ്മിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

കെയര്‍ കേരള പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിച്ചു നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച സാങ്കേതിക സാമൂഹിക വിദഗ്ധരുടെ ഏകദിനശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭവനനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളായ ഹാബിറ്റാറ്റ്, കോസ്റ്റ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍, കേരളത്തിലെ വിവിധ ജില്ലകളിലെ എന്‍ജിനിയറിംഗ് കേളേജുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍ എന്നിവരടക്കം 115 പേര്‍ ശില്പശാലയില്‍ പങ്കെടുത്തു. സംസ്ഥാന സഹകരണ വകുപ്പ് കിലയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.

ജവഹര്‍ സഹകരണഭവനില്‍ നടന്ന യോഗത്തില്‍ സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. യോഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം പ്രസിഡന്റ് രമേശന്‍ പാലേരി അധ്യക്ഷനായിരുന്നു. 25 വര്‍ഷമായി ഐക്യരാഷ്ട്രസഭയില്‍ ദുരന്തനിവാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന യു.എന്‍.ഡി.പിയിലെ മുന്‍ എമര്‍ജന്‍സി അനലിസ്റ്റ് ജി. പത്മനാഭന്‍ ആമുഖ പ്രഭാഷണം നടത്തി. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍, സഹകരണസംഘം രജിസ്ട്രാര്‍ എസ്.ഷാനവാസ് ഐ.എ.എസ്, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ.ആര്‍ .അജയകുമാര്‍ വര്‍മ എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തിനു ശേഷം നടന്ന ടെക്നിക്കല്‍ സെഷനില്‍ ദുരന്തബാധിതപ്രദേശങ്ങളില്‍ നിര്‍മ്മിക്കാനാകുന്ന വിവിധ ഇനം ഭവന മാതൃകകളുടെ അവതരണം നടന്നു. ഹാബിറ്റാറ്റ്, കോസ്റ്റ്ഫോര്‍ഡ്, തിരുവനന്തപുരം സി.ഇ.ടി, രാജഗിരി എം.എ കോളേജ്, കുസാറ്റ്, കോഴിക്കോട് എന്‍.ഐ.ടി, കോഴിക്കോട് എം.ഡി.ഐ.ടി, വടകര സി.ഇ (കേപ്പ്) തലശേരി(കേപ്പ്), ആറന്‍മുള, കിടങ്ങൂര്‍(കേപ്പ്) എന്‍ജിനിയറിംഗ് കോളേജുകള്‍, തൃശൂര്‍ എന്‍ജിനിയറിംഗ് കോളേജ്, ആര്‍.ഐ.ടി കോട്ടയം, ന്യൂ ഡല്‍ഹി ആര്‍ക്കേഡ് എന്നീ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ മാതൃകകളുടെ അവതരണമാണ് നടന്നത്. ഈ അവതരണങ്ങളോട് പ്രതികരിച്ചു കൊണ്ട് ചെന്നൈ ഐ.ഐ.റ്റി പ്രൊഫസര്‍. ഡോ.ദേവദാസ് മേനോന്‍, പി.ഡബ്ളിയു.ഡി ചീഫ് ആര്‍ക്കിടെക്ക് പി.എസ്.രാജീവ്, പി.ഡബ്ളിയു.ഡി ചീഫ് എന്‍ജിനിയര്‍ ഇ.കെ. ഹൈദ്രൂ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ എന്നിവര്‍ സംസാരിച്ചു. അവതരിപ്പിച്ച എല്ലാ മാതൃകകളേയും ഒന്നുകൂടി വിലയിരുത്തി ഓരോ ജില്ലയില്‍ നിന്നുള്ള ഉപഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തിയുള്ള യോഗത്തിനു ശേഷമായിരിക്കും അടുത്ത ഘട്ടം ആരംഭിക്കുക. എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ സേവനം കൂടി ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ടായി .കേപ്പ് ഡയറക്ടര്‍ ഡോ.ആര്‍. ശശികുമാര്‍ നന്ദി പ്രകാശിപ്പിച്ചു. അഞ്ച് ലക്ഷം രൂപ വീതമാണ് 1500 പേരുടെ ഭവനനിര്‍മ്മാണത്തിന് സഹകരണ പ്രസ്ഥാനം ചെലവഴിക്കുക.

ShareTweetSend

Related News

കേരളം

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

കേരളം

ചിന്മയ കുടുംബ സംഗമം 30ന്

കേരളം

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

Discussion about this post

പുതിയ വാർത്തകൾ

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തിരുവടികളുടെ വിയോഗം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അനുശോചനം രേഖപ്പെടുത്തി

ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ സമാധിയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies