കാബൂള്‍:അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. ദഷ്തി ആര്‍ച്ചി ജില്ലയിലെ ചെക്പോസ്റ്റില്‍ സൈനികവിഭാഗങ്ങള്‍ക്കുനേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടു തുടങ്ങിയ ആക്രമണം തിങ്കളാഴ്ച രാവിലെ വരെ തുടര്‍ന്നു.
ഖയാബ് ജില്ലയില്‍ നടന്ന ആക്രമണത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേറ്റു. രണ്ടുപ്രവിശ്യകളിലേയും ആക്രമണങ്ങളുടെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.












