കണ്ണൂര്‍: ശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ കൊട്ടിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിദിനത്തില്‍ വിപുലമായ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നു. അഷ്ടദ്രവ്യമഹാഗണപതി ഹോമം, നവകം, ശ്രീ അഷ്ടോത്തരശത നാമാര്‍ച്ചന, സത്സംഗം, ഗണേശവിഗ്രഹ നിമഞ്ജനം തുടങ്ങിയവ നടക്കും. ക്ഷേത്രം തന്ത്രി ഘടനാനന്ദ പാദതീര്‍ത്ഥ, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി അരുണ്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂജാദികര്‍മങ്ങള്‍ നടക്കുന്നത്.












