തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് സര്‍വീസ് നടത്തുന്നതിലും മറ്റു വിധത്തിലും ഉണ്ടായിട്ടുള്ള പ്രശന്ങ്ങള്‍ കണക്കിലെടുത്തും സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെട്ടതനുസരിച്ചും 2018 ജൂലൈ ഒന്നു മുതലുള്ള ക്വാര്‍ട്ടറിലെ വാഹന നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള അവസാന തിയതി 30 വരെ ദീര്‍ഘിപ്പിച്ചു. സ്റ്റേജ് ക്യാരേജ് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുടമകള്‍ ഈ ആവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി ശശീന്ദ്രനെ സമീപിച്ചിരുന്നു.
Discussion about this post