ഗുരുവായൂര്‍: വാവന്നൂര്‍ കലിയത്ത് മന പരമേശ്വരന് നമ്പൂതിരിയെ(53) പുതിയ ഗുരുവായൂര്‍ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പില്‍ നിലവിലെ മേല്‍ശാന്തി മുന്നൂലം ഭവന് നമ്പൂതിരിയാണ് നറുക്കെടുത്തത്. ഈ മാസം 30 ന് അത്താഴപൂജയ്ക്ക് ശേഷം അദ്ദേഹം ചുമതലയേല്‍ക്കും.
കൂറ്റനാട് കലിയത്ത് ബ്രഹ്മദത്തന് നമ്പൂതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനാണ് പരമേശ്വരന് നമ്പൂതിരി.
Discussion about this post